ഇടുക്കി: കനത്ത മഴ അവഗണിച്ച് നടത്തിയ ടാറിംഗ് മണിക്കൂറുകള്‍ക്കകം പൊളിഞ്ഞു. ഇടുക്കിയില്‍ മലയോര ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്ന കമ്പംമെട്ട് - വണ്ണപ്പുറം റോഡിലെ ടാറിംഗാണ് പൊളിഞ്ഞത്.
ഇതേത്തുടർന്ന് റോഡ് നിർമ്മാണത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മുണ്ടിയെരുമയില്‍ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി.പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് മയത്തും റോഡുകളിപ്പോള്‍ ടാർ ചെയ്യാം. പക്ഷേ മണിക്കൂറുകള്‍ക്കകം റോഡ് പൊളിഞ്ഞതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. കനത്ത മഴ വകവെക്കാതെ മുണ്ടിയെരുമ ഭാഗത്ത് ടാറിങ് നടത്തിയപ്പോള്‍ തന്നെ നാട്ടുകാർ പ്രതിഷേധിച്ചുരുന്നു.
തുടർന്ന് നിർത്തി വെച്ച ടാറിഗ് പാതിരാത്രിയോടുകൂടി പുനഃരാരംഭിച്ചു. ഈ ടാറിങ്ങാണ് പകല്‍ വാഹനങ്ങള്‍ കയറിയിറങ്ങിയപ്പോള്‍ പൊളിഞ്ഞു പോയത്.
78 കോടി രൂപ ചെലവിലാണ് കമ്പംമെട്ട് വണ്ണപ്പുറം സംസ്ഥാനപാതയുടെ ആദ്യ റീച്ചിന്റെ നിർമ്മാണം. ഒരു കിലോമീറ്ററിന് 2.75 കോടി രൂപയാണ് എസ്റ്റിമേറ്റ്. ഇതില്‍ തൂക്കുപാലം മുതല്‍ കല്ലാർ ടൗണ്‍ വരെയുള്ള ഭാഗത്തെ നിർമാണത്തില്‍ വ്യാപക ക്രമക്കേടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.
ഈ റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് മുമ്പും നിരവധി ആരോപണങ്ങള്‍ ഉയർന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൃത്യമായ പരിശോധന നടത്തണമെന്നും നിലവിലെ ടാറിങ് ഇളക്കി മാറ്റി പുതിയ ടാറിങ് നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.