ഇടുക്കി: ഇരട്ടയാർ നാലുമുക്കില്‍ വീടിനോട് ചേർന്ന സ്റ്റോർ റൂമില്‍ തീപടർന്ന് പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. നാലു മുക്ക് ചക്കാലയ്ക്കല്‍ ജോസഫിൻ്റെ വീടിനോട് ചേർന്നുള്ള സ്റ്റോർ റൂമായി ഉപയോഗിക്കുന്ന പഴയ വീടിന് തീ പടർന്ന് പിടിച്ചാണ് നാശനഷ്ടം സംഭവിച്ചത്.
റബ്ബർ ഷീറ്റ് ഉണങ്ങുന്നതിനിടെ പുകപ്പുരയില്‍ നിന്നും തീ പടർന്ന് പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കർഷക കുടുംബമായ ഇവരുടെ ഏലം, കാപ്പി, കുരുമുളക് ഉള്‍പ്പെടെയുള്ള മലഞ്ചരക്ക് ഉത്പ്പന്നങ്ങള്‍ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ഇവയെല്ലാം വൻ തോതില്‍ അഗ്നിബാധയില്‍ നശിച്ച് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.ഇതില്‍ ഏലയ്ക്ക ഉള്‍പ്പെടെയുള്ള കുറച്ച് സാധനങ്ങള്‍ അഗ്നിബാധയ്ക്കിടയിലും മാറ്റാൻ ആയതിനാല്‍ വലിയ നഷ്ടം ഒഴിവായി. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. തീ പടർന്ന് പിടിക്കുന്നത് കണ്ട് വീട്ടുകാർ കട്ടപ്പന അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളിലായി സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീയണച്ചു. ആർക്കും ആളപായമില്ല.
ഇളയ മകനായ അല്‍ഫോൻസും കുടുംബാംഗങ്ങളുമാണ് പിതാവിനൊപ്പം ഇവിടെ താമസിക്കുന്നത്. മുൻ മന്ത്രിയും ഉടുമ്പൻചോല എം.എല്‍.എയുമായ എം.എം മണിയുടെ ഗണ്‍മാനായ അല്‍ഫോൻസ് സംഭവം നടക്കുമ്പോള്‍ തിരുവനന്തപുരത്തായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.