കട്ടപ്പന: ചിന്നക്കനാലില്‍ നിന്നു കാടുകടത്തിയ അരിക്കൊമ്പന് ഇപ്പോള്‍ അരി വേണമെന്ന് 'നിര്‍ബന്ധമില്ല'. പുല്ലും ഇലകളുമാണ് ഇപ്പോള്‍ അരിക്കൊമ്പന്റെ ഭക്ഷണം. പഴയ 'ദുശ്ശീലങ്ങളെല്ലാം' മാറ്റി അരിക്കൊമ്പന് 'മര്യാദക്കാരനായെന്ന്' തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.
മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വ് ഡപ്യൂട്ടി ഡയറക്ടര്‍ ഇളയരാജ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചതാണ് ഈ വിവരം. പ്രകൃതിദത്ത ഭക്ഷണങ്ങള്‍ കഴിച്ച് അരിക്കൊമ്പന് ആരോഗ്യത്തോടെ കഴിയുന്നതായി അദ്ദേഹം കുറിച്ചു. സ്ഥിരമായി കടകളും വീടുകളും തകര്‍ത്ത് അരിയെടുത്ത് തിന്നതുകൊണ്ടാണ് ഈ ഒറ്റയാനെ ചിന്നക്കനാലുകാര്‍ അരിക്കൊമ്പനെന്ന് വിളിച്ചത്.എന്നാല്‍ കാടുകടത്തി ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ പുല്ലും ഇലകളും മാത്രമാണ് അരിക്കൊമ്പന്റെ ഭക്ഷണം. 2023 ഏപ്രില്‍ 29ന് ആണ് ചിന്നക്കനാലുകാരുടെ പേടിസ്വപ്നമായിരുന്ന അരിക്കൊമ്പനെ സിമന്റുപാലത്തുനിന്ന് മയക്കുവെടി വച്ച് താപ്പാനകളുടെ സഹായത്തോടെയാണ് പിടികൂടിയത്.
തുടര്‍ന്ന് ആദ്യം പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കും പിന്നീട് അവിടെനിന്ന് തിരുനെല്‍വേലി മുണ്ടന്‍തുറൈ വന്യജീവി സങ്കേതത്തിലേക്കും മാറ്റുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.