നിങ്ങൾ ജയിക്കുമ്പോള്‍ ഇ.വി.എം ശരിയും, തോല്‍ക്കുമ്പോള്‍ തെറ്റും ആകുന്നതെങ്ങനെ?'; കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി ഉവൈസി, പരാജയത്തിന് കാരണം ആഭ്യന്തര കലഹം,

ഹൈദരാബാദ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തില്‍ ഇ.വി.എം അട്ടിമറി ആരോപിച്ച കോണ്‍ഗ്രസിനെ പരിഹസിച്ച്‌ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി.

ഇ.വി.എമ്മുകളെ കുറ്റപ്പെടുത്തല്‍ എളുപ്പമാണെന്നും നിങ്ങള്‍ ജയിക്കുമ്പോള്‍ ഇ.വി.എം ശരിയും തോല്‍ക്കുമ്പോള്‍ തെറ്റും ആകുന്നതെങ്ങനെയെന്നും ഉവൈസി ചോദിച്ചു. പ്രതികൂലമായ പല ഘടകങ്ങളും കണക്കിലെടുക്കുമ്പോള്‍ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടേണ്ടതായിരുന്നു. 

ഭരണവിരുദ്ധ വികാരം ഉപയോഗപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും കോണ്‍ഗ്രസിലെ ആഭ്യന്തര കലഹമാണ് ബി.ജെ.പിക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയതെന്നും ഉവൈസി കൂട്ടിച്ചേർത്തു.

'ഇ.വി.എമ്മുകളെ കുറ്റപ്പെടുത്തുന്നത് വളരെ എളുപ്പമാണ്. നിങ്ങള്‍ ഇ.വി.എമ്മുകള്‍ കാരണം വിജയിക്കുന്നു, തോല്‍ക്കുമ്പോള്‍ അത് തെറ്റാണെന്ന് പറയുന്നു. ബി.ജെ.പിക്ക് ഈ സംസ്ഥാനം നഷ്ടപ്പെടണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

 അവർക്കെതിരായി പല ഘടകങ്ങളും ഉണ്ടായിരുന്നു. 10 വർഷത്തെ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസ് മുതലെടുക്കണമായിരുന്നു. 

എന്നാല്‍, അവരുടെ ആഭ്യന്തര ഭിന്നത കാരണം ബി.ജെ.പിക്ക് നേട്ടമുണ്ടായി. ഒരു തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നിങ്ങള്‍ ബി.ജെ.പിക്ക് ഒരു ചെറിയ അവസരം നല്‍കിയാല്‍ അവരത് മുതലാക്കും. 

2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം, വെറുപ്പ് പ്രചരിപ്പിക്കലാണ് ബി.ജെ.പിയുടെ വിജയം എന്ന് അവകാശപ്പെടുന്നത് തെറ്റാണെന്ന് ഞാൻ പറഞ്ഞിരുന്നു. 

ബി.ജെ.പിയെ പരാജയപ്പെടുത്താൻ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് സുവർണാവസരം ലഭിച്ചു, പക്ഷേ നിങ്ങള്‍ അതില്‍ പരാജയപ്പെട്ടു'

 -എന്നിങ്ങനെയായിരുന്നു ഉവൈസിയുടെ വാക്കുകള്‍. 90 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോള്‍ ബി.ജെ.പിക്ക് 48ഉം കോണ്‍ഗ്രസിന് 37ഉം സീറ്റാണ് ലഭിച്ചത്.

ഇന്ത്യൻ നാഷനല്‍ ലോക്ദളിന്റെ രണ്ട് സ്ഥാനാർഥികളും മൂന്ന് സ്വതന്ത്രരും ജയിച്ചുകയറി. ബി.ജെ.പിയുടെ വിജയം കൃത്രിമമാണെന്നും ഫലം അംഗീകരിക്കാനാകില്ലെന്നും എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്ത സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേശ്, പവൻഖേര എന്നിവർ പറഞ്ഞിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !