ചണ്ഡീഗഢ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വിജയത്തില്‍ പ്രതികരിച്ച് ഗുസ്തി ഫെഡറേഷന് മുന്‍അധ്യക്ഷനും ബിജെപി മുന്‍ എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്. തന്റെ പേര് പറഞ്ഞാണ് വിനേഷ് ഫോഗട്ട് വിജയിച്ചതെന്നും അതിനര്‍ഥം താന്‍ വലിയ മനുഷ്യനാണെന്നും ബ്രിജ് ഭൂഷണ് പറഞ്ഞു.
ഹരിയാനയിലെ ജുലാന മണ്ഡലത്തില്‍ ബിജെപിയുടെ യോഗേഷ് കുമാറിനെ 6,015 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഫോഗട്ട് പരാജയപ്പെടുത്തിയത്. 65,080 വോട്ടുകള്‍ വിനേഷ് നേടിയപ്പോള്‍ 59,065 വോട്ടുകളാണ് യോഗേഷ് കുമാര്‍ നേടിയത്.എന്റെ പേര് ഉപയോഗിച്ചാണ് വിനേഷ് വിജയിച്ചതെങ്കില്‍ അതിനര്‍ത്ഥം ഞാനൊരു വലിയ മനുഷ്യനാണെന്നാണ്. എന്റെ പേരിന്റെ ശക്തികൊണ്ട് വിനേഷ് മുന്നേറി,' ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ ബ്രിജ് ഭൂഷണ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വിനേഷ് ഫോഗട്ട് എവിടെ പോയാലും നാശം പിന്തുടരുന്നു, ഭാവിയിലും അത് സംഭവിക്കും. അവര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കാം, പക്ഷേ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നശിച്ചു, ഗുസ്തി താരങ്ങള്‍ ഹരിയാനയ്ക്ക് നായകന്മാരല്ലെന്നും വില്ലന്മാരാണെന്നും.' ബ്രിജ് ഭൂഷണ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.