ഗുജറാത്ത്: ദിവസവും നിരവധി തട്ടിപ്പു കേസുകളാണ് നാം കാണാറുള്ളത്. വ്യാജ പോലീസ്, വ്യാജ ഡോക്ടർ, വ്യാജ ബാങ്ക് ഉദ്യോഗസ്ഥർ അങ്ങനെ തട്ടിപ്പുകാർ വിവിധ രൂപത്തിലും ഭാവത്തിലുമാണ് മുന്നിലെത്തുക.
എന്നാല്‍ ഗുജറാത്തില്‍ നിന്നും ഇപ്പോള്‍ പിടികൂടിയ തട്ടിപ്പ് സംഘം ഇതിനെ ഒക്കെ കവച്ചുവെക്കുന്ന തരത്തിലുള്ളതാണ്. ഒരു നാടിനെയൊട്ടാകെ നീതിന്യായ സംഹിതയുടെ മറവിലാണ് ഈ സംഘം കബളിപ്പിച്ചത്.സംഭവത്തില്‍ വ്യാജ ജഡ്ജി ഉള്‍പ്പടെ പിടിയില്‍. മോറിസ് സാമുവല്‍ ക്രിസ്റ്റ്യൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് വ്യാജ കോടതി പ്രവർത്തിച്ചത്.
വ്യാജ ട്രൈബ്യൂണല്‍ രൂപീകരിച്ച് അതില്‍ ജഡ്ജിയായി വേഷമിട്ടുകൊണ്ടായിരുന്നു തട്ടിപ്പ്. കഴിഞ്ഞ അഞ്ച് വർഷമായി വ്യാജ കോടതി അവിടെ പ്രവർത്തിച്ചു വരികയാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
പ്രതിയായ മോറിസ് സാമുവല്‍ ക്രിസ്റ്റ്യൻ 2019-ല്‍ സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ തൻ്റെ കക്ഷിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ടാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്.
സിറ്റി സിവില്‍ കോടതിയില്‍ ഭൂമി തർക്ക കേസുകള്‍ നിലനില്‍ക്കുന്നവരെയായിരുന്നു പ്രതിയായ മോറിസ് സാമുവല്‍ ക്രിസ്റ്റ്യൻ ഉന്നംവെച്ചത്. കേസ് തീർപ്പാക്കുന്നതിനുള്ള ഫീസായി ഇടപാടുകാരില്‍ നിന്ന് ഒരു നിശ്ചിത തുക ഇയാള്‍ വാങ്ങാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
നിയമപരമായ തർക്കങ്ങള്‍ തീർപ്പാക്കുന്നതിന് യോഗ്യതയുള്ള കോടതി നിയമിച്ച ഔദ്യോഗിക മദ്ധ്യസ്ഥനാണ് താനെന്നായിരുന്നു മോറിസ് സാമുവല്‍ ക്രിസ്റ്റ്യൻ ആള്‍ക്കാരെ ധരിപ്പിച്ചിരുന്നത്. മോറിസ് സാമുവലിന്റെ സംഘത്തിലുള്ള മറ്റുള്ളവർ കോടതി ജീവനക്കാരോ അഭിഭാഷകരോ ആയി വേഷമിട്ട് നില്‍ക്കും. ഗാന്ധിനഗർ ആസ്ഥാനമായുള്ള തൻ്റെ ഓഫീസിലേക്ക് ഇടപാടുകാരെ വിളിച്ചു വരുത്തുകയാണ് രീതി.
കോടതി നിയമിച്ച മദ്ധ്യസ്ഥനെന്ന പേരില്‍ ട്രിബ്യൂണലിന്റെ പ്രിസൈിംഗ് ഓഫീസറായി ഇരുന്നുകൊണ്ട് ഉത്തരവിടുകയും ചെയ്യും. സിറ്റി സിവില്‍ കോടതി രജിസ്ട്രാർ കരാഞ്ച് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ സംഘം പിടിയിലായത്.
കോടതി രജിസ്ട്രാർ, ഹാർദിക് ദേശായി ക്രിസ്റ്റ്യൻ അത്തരത്തില്‍ ബന്ധപ്പെട്ട കോടതി നിയമിച്ച മദ്ധ്യസ്ഥനല്ലെന്നും ട്രിബ്യൂണലിൻ്റെ ഉത്തരവ് യഥാർത്ഥമല്ലെന്നും കണ്ടെത്തി പരാതി നല്‍കുകയായിരുന്നു.
മോറിസ് സാമുവല്‍ തന്റെ ഇടപാടുകാരന് അനുകൂലമായി പാസാക്കിയ ഉത്തരവാണ് അയാള്‍ പിടിക്കപ്പെടാൻ വഴിയൊരുക്കിയത്. ജില്ലാ കളക്ടറുടെ കീഴിലുള്ള സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ടതാണ് കേസ്, അദ്ദേഹത്തിൻ്റെ ക്ലെയിൻ്റ് അതില്‍ അവകാശവാദമുന്നയിക്കുകയും പാല്‍ഡി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലോട്ടുമായി ബന്ധപ്പെട്ട് ഇടപാടുകാരന്റെ പേര് റവന്യൂ രേഖകളില്‍ ചേർക്കാനുള്ള നിർദ്ദേശം നല്‍കുകയുമായിരുന്നു.
ഈ ഉത്തരവ് നടപ്പാക്കാൻ മറ്റൊരു അഭിഭാഷകൻ മുഖേന ഇയാള്‍ സിവില്‍ കോടതിയില്‍ അപ്പീല്‍ നല്‍കുകയും താൻ പുറപ്പെടുവിച്ച ഉത്തരവ് അറ്റാച്ച് ചെയ്യുകയും ചെയ്തു. ഇതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.