നോർത്ത് പറവൂർ : പിണറായി പോലീസ് - ആർ എസ്സ് എസ്സ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ പറവൂർ മണ്ഡലം പ്രസിഡന്റ് സിയാദ് സി എസിൻ്റ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.
രാവിലെ തത്തപ്പിള്ളിയിൽ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ലത്തീഫ് കെ.എം പതാക കൈമാറി ജാഥയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.തുടർന്ന് മണ്ഡലത്തിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി സുധീർ അത്താണി, നിസാർ അഹമ്മദ്, നിഷാദ് അഷറഫ്, നാസിം പുളിക്കൽ എന്നിവർ ജാഥ സന്ദേശം നൽകി. വൈകീട്ട് ചേന്ദമംഗലം ജംഗ്ഷനിൽ നിന്നും ആരംഭിച്ച ജനജാഗ്രത റാലി പറവൂർ മിനി സിവിൽ സ്റ്റേഷനു മുന്നിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുയോഗം സംസ്ഥാന പ്രവർത്തക സമിതി അംഗം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു.
പോലീസിലെ ചില ഉന്നതരും , ആർ എസ്സ് എസ്സ് നേതാക്കളും സി പി എമ്മും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് കേരളത്തെ അപകടപ്പെടുത്തുമെന്നും മതേതര കേരളം അതിനെതിരെ കൃത്യമായ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം വൈസ് പ്രസിഡന്റ് നിസാർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പറവൂർ മണ്ഡലം പ്രസിഡന്റ് സിയാദ് സി എസ് അഭിവാദ്യവും
വിമൻ ഇന്ത്യ മൂവ്മെൻ്റ് പറവൂർ മണ്ഡലം പ്രസിഡന്റ് ഫിദ സിയാദ് ആശംസകളും നേർന്നു സംസാരിച്ചു.
പറവൂർ മണ്ഡലം സെക്രട്ടറി സുധീർ അത്താണി സ്വാഗതവും കമ്മിറ്റി അംഗം ആഷ്ന റിയാസ് നന്ദിയും രേഖപ്പെടുത്തിയ പരിപാടിയിൽ നിരവധി പേർ പങ്കാളികളായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.