കൊച്ചി: എറണാകുളം ലുലുമാളില്‍ വ്യാജ ബോംബ് ഭീഷണി. ഇന്നലെ ഉച്ച കഴിഞ്ഞ് ലുലുമാളിലെ ഹെല്പ് ഡെസ്കിലാണ് ഭീഷണി ഇമെയില്‍ സന്ദേശം എത്തിയത്.50,000 ഡോളർ തന്നില്ലെങ്കില്‍ ലുലുമാള്‍ ബോംബ് വച്ച് തകർക്കുമെന്നായിരുന്നു ഭീഷണി.
മാളിനുള്ളില്‍ കറുത്ത ബാഗില്‍ ബോംബുണ്ടെന്നും,പണം നല്‍കിയില്ലെങ്കില്‍ നാലുമണിക്ക് മാള്‍ തകർക്കുമെന്നും കത്തില്‍ പറയുന്നു.ലുലു അധികൃതർ സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു.നിമിഷങ്ങള്‍ക്കകം വൻ പോലീസ് സംഘം മാളിലെത്തി.ഏറെ തിരക്കുള്ള സമയമായതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാവാതിരിക്കാൻ പോലീസിന്റെ നിർദേശത്തെ തുടർന്ന് മോക്ക്ഡ്രില്‍ ആരംഭിക്കുന്നതായുള്ള സന്ദേശം ലുലു അധികൃതർ ഉച്ചഭാഷിണിയിലൂടെ മാളിലുള്ളവരെ അറിയിച്ചു.
തുടർന്ന് ഡി.സി.പി കെ.എസ് സുദർശനന്റെ നേതൃത്വത്തില്‍ പോലീസ് മാളില്‍ പരിശോധന നടത്തി.പോലീസും,ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് ഉള്‍പ്പടെയുള്ള വൻ പോലീസ് സന്നാഹം മാളിലെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
വ്യാജ ഐഡിയില്‍നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.ഭീഷണിയുടെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.