ആലുവ : സ്ത്രീ സമൂഹം ഇന്ന് പൊതു ഇടങ്ങളിൽ മാത്രമല്ല സ്വന്തം വീടുകളിൽ പോലും സുരക്ഷിതമല്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് .
ഈയൊരു അവസരത്തിൽ സ്ത്രീ സമൂഹം ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാർ അഭിപ്രായപ്പെട്ടു. സ്ത്രീ സുരക്ഷാ സാമൂഹിക ഉത്തരവാദിത്തം എന്ന തലക്കെട്ടിൽ ഒക്ടോബർ 2 മുതൽ ഡിസംബർ 2 വരെ കാലയളവിൽ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ലാ തല ഉത്ഘാടനം അവകാശ പോരാട്ടങ്ങൾക്ക് ഒത്തുചേരൽ, ആലുവ FBOA ഹാളിൽ വെച്ചു നടന്നു. ജില്ലാ പ്രസിഡണ്ട് സുമയ്യ സിയാദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വിമന്‍ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി ആബിദ വൈപ്പിൻ സിൽവർ ലൈൻ സമര നായിക മാരിയ അബു എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗവും ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് മെമ്പറു മായ നിഷ ടീച്ചർ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ റമീന ജബ്ബാർ വിമൻ ഇന്ത്യ മൂവ്മെൻറ് ജില്ലാ ജനറൽ സെക്രട്ടറി സെക്രട്ടറി ഫസീല യൂസഫ്, ജില്ലാ സെക്രട്ടറി ഫാത്തിമ അജ്മൽ, കമ്മിറ്റി അംഗങ്ങളായ സനിത കബീർ, റസീന സമദ് തുടങ്ങിയവർ സംസാരിച്ചു.സ്ത്രീകൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു സുനിത നിസാർ,
0
ചൊവ്വാഴ്ച, ഒക്ടോബർ 15, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.