കൊച്ചി: ദേശീയപാത ഇടപ്പള്ളി - അരൂർ ബൈപ്പാസില്‍ കുമ്പളം ടോള്‍ പ്ലാസക്ക് സമീപം നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാർ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം.
പത്തനംതിട്ട തടിയൂർ മുഴങ്ങോടി മാരാരിത്തോട്ടം ആരോണ്‍ ക്വാർട്ടേഴ്‌സില്‍ രശ്മി പ്രമോദ് (39) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭർത്താവ് പ്രമോദ് ഇ. വർഗീസ് (41), മകൻ ആരോണ്‍ (15) എന്നിവർ ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.ചൊവ്വാഴ്ച പുലർച്ചെ 6.30നായിരുന്നു അപകടം. കരുനാഗപ്പള്ളിയിലെ ഫിഡെസ് അക്കാഡമി മാനേജിംഗ് ഡയറക്‌ടറാണ് രശ്മി. ഇവരുടെ എല്‍.എല്‍.ബി ബിരുദ സർട്ടിഫിക്കറ്റ് വാങ്ങാനായി ബംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
പ്രമോദാണ് കാർ ഓടിച്ചിരുന്നത്. വാഹനം വെട്ടിപ്പൊളിച്ചാണ് മൂന്നു പേരെയും പുറത്തെടുത്തത്. അപകടകാരണം വ്യക്തമല്ലെന്ന് പനങ്ങാട് പൊലീസ് പറഞ്ഞു.
ആരോണ്‍ തേവലക്കര ഹോളിട്രിനിറ്റി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കരുനാഗപ്പള്ളി കല്ലേലിഭാഗം കണ്ണാടിയില്‍ ഉമ്മൻ തോമസിന്റെയും ലിസിയുടെയും മകളാണ് രശ്‌മി.സഹോദരി ലെസ്‌ലി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഓച്ചിറ പരബ്രഹ്മം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.