കൊച്ചി: ക്ഷേത്രങ്ങൾ സിനിമാഷൂട്ടിങ്ങിനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ സിനിമ ഷൂട്ടിങ് അനുവദിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു പരാമർശം.
ക്ഷേത്രങ്ങൾ സിനിമാ ഷൂട്ടിങ്ങിനുള്ളതല്ലെന്നും ഭക്തർക്ക് ആരാധയ്ക്കുള്ളതാണ് എന്നുമാണ് കോടതി പറഞ്ഞത്.വിശേഷം സിനിമയുടെ ഷൂട്ടിങ്ങിന് ക്ഷേത്രത്തിൽ അനുമതി നൽകിയതിന് എതിരെയാണ് തൃപ്പൂണിത്തുറ സ്വദേശികളായ ദിലീപ് മേനോൻ, ഗംഗ വിജയൻ എന്നിവരാണ് ഹർജി നൽകിയത്. ക്ഷേത്രവുമായി ബന്ധമില്ലാത്ത സിനിമകളും വിഡിയോകളും ചിത്രീകരിക്കാൻ അനുവദിക്കരുത് എന്നാണ് ഹർജിയിലെ ആവശ്യം.
വിശേഷം എന്ന സിനിമ ചിത്രീകരിക്കാൻ അടുത്തിടെ അനുമതി നൽകിയിരുന്നു. പവിത്രമായ പൂജകൾക്കും ആചാരങ്ങൾക്കും വിലകൽപ്പിക്കാതെ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിലാണ് ഷൂട്ടിങ് നടന്നത് എന്നാണ് ഹർജിയിൽ പറഞ്ഞത്.
ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജെ അജിത് കുമാർ എന്നിവർ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹരിജിയിൽ സർക്കാരിന്റേയും ദേവസ്വത്തിന്റേയും വിശദീകരണം തേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.