കേരള ഹൈക്കോടതിക്ക് 5 പുതിയ ജഡ്ജിമാര്‍ കൂടി,: രാവിലെ സത്യപ്രതിജ്ഞ; ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 45 ആകും

കൊച്ചി: കേരള ഹൈക്കോടതിയില്‍ അഞ്ച് അഡീഷണല്‍ ജഡ്ജിമാർ ഇന്ന് രാവിലെ പത്ത് മണിക്ക് സത്യപ്രതി‍ജ്ഞ ചെയ്യും.

ഹൈക്കോടതി രജിസ്ട്രാർ ജനറല്‍ പി കൃഷ്ണകുമാർ,ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ കെ വി ജയകുമാർ,കോഴിക്കോട് പ്രിൻസിപ്പല്‍ ജില്ല ആന്റ് സെഷൻസ് ജഡ്ജി എസ് മുരളികൃഷ്ണ,ഹൈക്കോടതിയിലെ ജില്ല ജുഡീഷ്യറി ജോബിൻ സെബാസ്റ്റ്യൻ, തിരുവനന്തപുരം പ്രിൻസിപ്പല്‍ ജില്ല ആന്റ് സെഷൻസ് ജഡ്ജി പി വി ബാലകൃഷ്ണൻ എന്നിവരാണ് ഹൈക്കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യുക.

സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത 5 പേരെ നിയമിച്ച്‌ രാഷ്ട്രപതി നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഈ അഞ്ചുപേരും സത്യപ്രതി‍ജ്ഞ ചെയ്യുന്നത്.

സത്യപ്രതിജ്ഞ ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഇവർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതോടെ ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 45 ആയി ഉയരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !