പരാതികളൊഴിയാതെ: ആലുവ സ്വദേശിയായ നടിക്കെതിരെ യുവതിയുടെ പരാതിയില്‍ വീണ്ടും കേസ്

കൊച്ചി: ആലുവ സ്വദേശിയായ നടിക്കെതിരെ വീണ്ടും കേസ്. ഇവർക്കെതിരെ നേരത്തെ പോക്സോ പരാതി നല്‍കിയ യുവതിയുടെ പരാതിയിലാണ് വീണ്ടും കേസെടുത്തത്.

സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ യുവതിയെ അവഹേളിച്ച്‌ നടി പോസ്റ്റ് ഇട്ടിരുന്നു. ഇത് നീക്കം ചെയ്യാനുള്ള കോടതി നിർദ്ദേശം പാലിക്കപ്പെട്ടില്ല എന്ന് കാണിച്ചായിരുന്നു പരാതി.

ഇപ്പോഴും നടി അധിക്ഷേപം തുടരുന്നു എന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ ബിഎൻഎസ് 79-ാം വകുപ്പ് വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നടനും എംഎല്‍എയുമായ മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരെ പരാതി നല്‍കിയ നടിക്കെതിരെയാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. 

ഓഡീഷനായി ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയ ബന്ധുകൂടിയായ നടി നിരവധി പേർക്ക് തന്നെ കാഴ്ചവെച്ചെന്നായിരുന്നു യുവതിയുടെ ആദ്യ പരാതി. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നല്‍കിയിരുന്നു. മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും യുവതി ആരോപിച്ചിരുന്നു.

സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയില്‍ മൂവാറ്റുപുഴ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !