കൊച്ചി: മലയാള സിനിമാ പ്രവർത്തകരായ 10 പേർക്കെതിരെ പീഡന പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിക്കെതിരെ അന്വേഷണം. നടിക്കെതിരെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ചും തമിഴ്നാട് പൊലീസും അന്വേഷണം നടത്തുക.
അന്വേഷണത്തിന്റെ ഭാഗമായി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തി.യുവതിയുടെ പരാതിയിൽ നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിന്റെ അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്
പതിനാറാം വയസിൽ ചെന്നൈയിലെ ഹോട്ടലിലെത്തിച്ച് ഒരു സംഘം ആളുകൾക്കു ലൈംഗികചൂഷണം നടത്താൻ അവസരമൊരുക്കി എന്ന പരാതിയിലാണു നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.