സെന്റ് ആഗസ്റ്റിൻ കോൺവെന്റിനെതിരെയുള്ള ഗൂഡനീക്കം അവസാനിപ്പിക്കുക: സജി മഞ്ഞക്കടമ്പിൽ

എറണാകുളം:നാലപ്പത് വർഷമായി പ്രവർത്തിക്കുന്ന നാനാജാതി മതസ്ഥർ പഠിക്കുന്ന സ്‌കൂളിലേക്കും, പള്ളുരുത്തി സെന്റ് ആഗസ്റ്റിൻ കോൺവെന്റിലേക്കുമുള്ള റോഡിന്റെ പേര് സെൻറ് അഗസ്റ്റ്യൻ കോവെന്റ് റോഡ് എന്നാക്കിയത് മാറ്റണമെന്ന് ആവശ്യപ്പെട്ടു

ചില വർഗീയ വാദികളുടെ താൽപ്പര്യം സംരക്ഷിക്കാൻ എറണാകുളം കോർപറേഷനിലെ ഇടത് ഭരണ സമതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗൂഡനീക്കം അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ്‌ ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

എറണാകുളം കോർപ്പറേഷന്റെ നിലവിലെ ഭരണസമതി അനുമതി നൽകി സ്ഥാപിച്ച ബോർഡ് അനധികൃതമായി എടുത്തു മാറ്റുവാൻ ചില നിരോധിത സംഘടനയുടെ  പിൻബലത്തോടുകൂടി ശ്രമിക്കുകയും, കോൺവെന്റിലെ മദർ സൂപ്പരിയർ അടക്കം സിസ്റ്റേഴ്സിനെ കയ്യേറ്റം ചെയ്ത് പരിക്കേൽപ്പിക്കുകയും ചെയ്ത ആക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു.

 ആഴ്ചകളായിട്ടും പോലിസ് അക്രമത്തിനെതിരെയായ കന്യാസ്ത്രീകളുടെ മൊയ്തീരെ പോലും രേഖപ്പെടുത്താത് ഭരണത്തിന്റെ പിൻബലത്തിലാണെന്നും കൺവെന്റ് സന്ദിർശിച്ച ശേഷം സജി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ജോജോ പനക്കൻ, സംസ്ഥാന കമ്മറ്റിയഗം ജോഷി കൈതവളപ്പിൽ, ജില്ലാ ഓഫിസ് ചാർജ്ജ് സെക്രട്ടറി ബിജു മാധവൻ, ജോർജ് ഗ്രേറ്റൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !