കൊച്ചി: നിരോധിത മേഖലയായ മട്ടാഞ്ചേരി ജൂതപ്പള്ളിക്ക് (സിനഗോഗ്) മുകളില്‍ ഡ്രോണ്‍ ഉപയോഗിച്ച് അനധികൃതമായി ചിത്രീകരണം നടത്തിയ രണ്ടുപേരെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
കാക്കനാട് സ്വദേശി ഉണ്ണികൃഷ്ണന് (48), കിഴക്കമ്പലം സ്വദേശി ജിതിന് രാജേന്ദ്രന് (34) എന്നിവരാണ് അറസ്റ്റിലായത്.കൊച്ചി സിറ്റിയിലെ റെഡ് സോണ്‍ മേഖലകളായ നേവല്‍ ബേസ്, ഷിപ്പ്യാര്ഡ്, ഐഎന്‍എസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിന് കോസ്റ്റ്ഗാര്‍ഡ്, എല്‍എന്‍ജി ടെര്‍മിനല്‍, ഹൈക്കോടതി, മറൈന്‍ ഡ്രൈവ്, പെട്രോനെറ്റ്, ബോള്‍ഗാട്ടി, പുതുവൈപ്പ്, വല്ലാര്‍പാടം കണ്ടെയ്നര്‍, അമ്പലമുകള്‍ റിഫൈനറി തുടങ്ങിയ സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്തുന്നതിന് അനുമതി ഇല്ല. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതിപത്രവും സിവില്‍ ഏവിയേഷന്റെ മാർഗനിർദേശങ്ങളും അനുസരിച്ചുമാത്രമേ കൊച്ചി നഗരത്തിലെ റെഡ് സോണ്‍ മേഖലകളായ സ്ഥലങ്ങളില്‍ ഡ്രോണ്‍ പറത്താന്‍ അനുവാദമുള്ളു.
പൊതുജന സുരക്ഷ, സ്വകാര്യത, രാജ്യ സുരക്ഷ എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് ഡ്രോണുകളുടെ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. ഇത് ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ കര്‍ശനമായി പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.