കൊച്ചി: മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ ഭൂമി പിടിച്ചുവെച്ചത് മനോരമയാണെന്ന് സിപിഎം നേതാവ് ജെയ്ക് സി തോമസ്. എത്രയോ വര്‍ഷമായി മനോരമ കുടുംബം അത് പിടിച്ചുവെച്ചെന്നും ജെയ്ക് സി തോമസ് ആരോപിച്ചു.
മനോരമ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ജെയ്ക് സി തോമസ് ഇക്കാര്യം തുറന്നടിച്ച് പറഞ്ഞു. പിന്നീട് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മനോരമ കുടുംബം പിടിച്ചുവെച്ചനുഭവിച്ച ആ ക്ഷേത്രഭൂമി ദേവീ ക്ഷേത്രകമ്മിറ്റിക്ക് വിട്ടുകൊടുക്കേണ്ടിവന്നുവെന്നും ജെയ്ക് സി. തോമസ് ആരോപിച്ചുവാസ്തവത്തില് ചാനല്‍ ചര്‍ച്ചയില്‍ മനോരമ ആങ്കറായ നിഷ പുരുഷോത്തമനെ ഉത്തരംമുട്ടിക്കാന്‍ ജെയ്ക് സി തോമസ് ഒരു ആരോപണം ഉന്നയിച്ചതാണ്. ഈ ആരോപണത്തിന്റെ പിന്നിലെ യഥാര്‍ത്ഥ സത്യം ജെയ്ക് സി തോമസ് മനപൂര്‍വ്വം മറച്ചുവെയ്ക്കുകയും ചെയ്യുന്നു.
ജെയ്ക് സി തോമസ് പറഞ്ഞത് അര്‍ധസത്യം, ഈ ഭൂമിയിലെ വിളവെടുപ്പ് നടത്തുന്നത് സിപിഎം നേതാക്കള്‍
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലുള്ള പന്തല്ലൂര്‍ ക്ഷേത്രഭൂമി മലയാള മനോരമ കുടുംബത്തില്‍ നിന്നും തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇപ്പോഴും ഈ ഭൂമി പൂര്‍ണ്ണമായും ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് സാധിച്ചില്ല
എന്നതാണ് വാസ്തവം. പ്രാദേശിക സിപിഎം നേതാക്കള്‍ രൂപീകരിച്ച കമ്മിറ്റിയാണ് ഇപ്പോഴും ഈ ഭൂമിയുടെ വിളവെടുപ്പ് നടത്തുന്നത് എന്നതാണ് വാസ്തവം. ദേവസ്വം ബോര്‍ഡ് അധികൃതരെ ഈ ഭൂമിയിലേക്ക് പ്രവേശിപ്പിക്കാന്‍ പോലും സിപിഎമ്മുകാര്‍ അനുവദിക്കുന്നില്ല.
പന്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള കോഴിക്കോട് സാമൂതിരി മാനവ വിക്രമരാജ 1943 ആഗസ്ത് 23നാണ് 786.71 ഏക്കര്‍ ഭൂമി 60 വര്‍ഷത്തെ പാട്ടത്തിന് തിരുവല്ല കടപ്പുറം മുറിയില്‍ തയ്യില്‍ മാമ്മന്‍ മകന് ചെറിയാന് നല്‍കിയത്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും കുടുംബം ഈ ഭൂമി തിരിച്ചുകൊടുത്തില്ല. ഇതേ തുടര്‍ന്നാണ് ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി എന്നിവര്‍ രംഗത്തെത്തിയത്.
കുമ്മനം രാജശേഖരനടക്കമുള്ള നേതാക്കള്‍ 16 വര്‍ഷം നടത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് 400 ഏക്കര്‍ ഭൂമി തിരിച്ചുകൊടുക്കാന്‍ 2018ല്‍ ഹൈക്കോടതി ഉത്തരവിട്ടത്.വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള അനുമതിയും കോടതി നിരാകരിച്ചു.
2018 ആഗസ്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് സ്ഥലം അളന്നു തിട്ടപ്പെടുത്തിയെങ്കിലും 325 ഏക്കര്‍ മാത്രമാണ് ഏറ്റെടുത്തത്. എന്നാല്‍ പിന്നീട് ദേവസ്വം ബോര്‍ഡിന് യാതൊന്നും ഇവിടെ ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.
വിശ്വാസിയുടെ മുഖം മൂടിയണിഞ്ഞ് മുന്‍പന്തിയില്‍ നിന്ന ചില സിപിഎം നേതാക്കള്‍ ചേര്‍ന്ന് ഭൂമിയുടെ നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു. ഇവര്‍ രൂപീകരിച്ച സമിതിയാണ് ഈ ഭൂമിയുടെ ആദായം വര്‍ഷങ്ങളായി എടുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.