സഹായിക്കാനെത്തി മരണം ഏറ്റുവാങ്ങി: കാബിനും ടിപ്പറിനും ഇടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം,

കോതമംഗലം: ടിപ്പർ ലോറിയുടെ കാബിനും ടിപ്പറിനും ഇടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകൻ ബേസിലാണ് (40) മരിച്ചത്.

ആയക്കാട് പുലിമലയിലായിരുന്നു അപകടം. ലോറിയില്‍നിന്ന് ലോഡിറക്കിയശേഷം ടിപ്പർ താഴ്ത്തുമ്പോള്‍ സമീപത്തെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍റെ സർവിസ് വയർ ടിപ്പർ ലോറിയുടെ കാബിനും ടിപ്പറിനും ഇടയില്‍ കുരുങ്ങി. 

സഹായത്തിനെത്തിയ ബേസില്‍ കാബിന് മുകളില്‍ കയറി സർവിസ് വയർ ഉയർത്തിയപ്പോള്‍ ലിവറില്‍ ചവിട്ടിയതോടെ ടിപ്പർ താഴുകയായിരുന്നു.

അപകടംകണ്ട് ഓടിക്കൂടിയ നാട്ടുകാർ ബേസിലിനെ എടുത്ത് ആശുപത്രി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് മേരി. സഹോദരൻ: ബിനു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !