രാജസ്ഥാൻ:മെർച്ചന്റ് നേവി കോഴ്സ് ചെയ്‍തതിന് ശേഷം ഉടൻ തന്നെ ജോലി ലഭിക്കുമെന്ന് ഉള്ള വാഗ്ദാനത്തിൽ കെണിയിൽപ്പെട്ട എട്ട് മലയാളി കുട്ടികൾ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഭാരവാഹികളെ സമീപി ക്കുകയും അവർക്കു പറ്റിയ ചതി അറിയിക്കുകയും ചെയ്തു.
ഇപ്രകാരം ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഒരു പരാതി ജയ്പൂർ പോലീസ് കമ്മിഷണർ ശ്രീ ബിജു ജോർജ് ജോസഫ് സാറിന് നൽകുകയും അദ്ദേഹത്തിന്റെ നേരിട്ടുള്ള ഇടപെടൽ മൂലം നഷ്ടപ്പെട്ട് പോകുമെന്ന് കരുതിയ തുക ഏജൻസിയിൽ നിന്നും തിരികെ വാങ്ങി കൊടുക്കുവാൻ സ്ഥാനിയ പോലീസ് സ്റ്റേഷനിലെ SHO ശ്രീ രാജേന്ദ്ര സിംഗ് ശേഘാവത്തിനു നിർദേശം നൽകി.നാല് ലക്ഷം രൂപ ക്യാഷ് പോലീസ് സ്റ്റേഷനിൽ വെച്ച് കുട്ടികൾക്ക് കൈമാറി. ബാക്കി വരുന്ന 10 ലക്ഷം രൂപയുടെ ചെക്ക് 40 ദിവസത്തിനകം ക്ലിയർ ചെയ്യാമെന്ന് എഴുതി സാക്ഷിയോടെ കൂടി ഒപ്പ് വെച്ച് സ്ഥാപനത്തിന്റെ ഡയറക്ടർ ദിൽരാജ് മീണ സ്റ്റേഷനിൽ സമർപ്പിച്ചു. അതിനു ശേഷം ദിൽ രാജ് മീണയെ വിട്ടയച്ചു. ചെക്കുകൾ എല്ലാം മനു എന്ന കുട്ടിയുടെ ജയ്പൂരിലുള്ള സഹോദരനെ ഏൽപ്പിച്ചു. കുട്ടികൾ ജയ്പൂരിൽ നിന്നും തിരികെ പോയി.
ഈ അവസരത്തിൽ കുട്ടികൾ ബഹു. ജയ്പൂർ പോലീസ് കമ്മീഷനർ ബിജു ജോസഫ് അവർകൾക്കും അയ്മ രാജസ്ഥാൻ ഭാരവാഹികൾക്കും സ്ഥാനിയ SHO ശ്രീ രാജേന്ദ്ര സിംഗ് അവർകൾക്കും നന്ദിയും കടപ്പാടും അറിയിച്ചതായും അയ്മ രാജസ്ഥാൻ സംസ്ഥാന യൂണിറ്റ് സെക്രട്ടറി അനിൽകുമാർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.