വയനാട്: സരിൻ പോയാൽ കോൺഗ്രസിന് ഒരു പ്രാണി പോയത് പോലെ ആണെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ. സരിനെ പോലെയുള്ളവരെ കണ്ടിട്ടില്ലല്ലോ കോൺഗ്രസ് ഉണ്ടായതും വിജയിച്ചതെന്നും കെ.സുധാകരൻ പരിഹസിച്ചു.
ഞങ്ങള്‍ക്ക് ഒരു പ്രാണി പോയ നഷ്ടവും ഞങ്ങള്‍ക്ക് ഉണ്ടാകില്ല. സി.പി.എമ്മെന്താ ചിഹ്നം കൊടുക്കാത്തത്, ഇടതുപക്ഷത്തേക്കല്ലേ പോയത്? ആര്‍ക്കു വേണ്ടിയാ കാത്തിരിക്കുന്നത്. അതൊക്കെ വരും നാളെ, അപ്പോള്‍ മനസ്സിലാവും. കോണ്‍ഗ്രസിനകത്തുനിന്ന് ഇങ്ങനെ എത്രയോ ആളുകള്‍ കൊഴിഞ്ഞുപോകാറുണ്ട്. കോണ്‍ഗ്രസിനെ പോലെ, ഒരു മല പോലെയുള്ള പാര്‍ട്ടിയെ ഇതൊന്നും ബാധിക്കില്ല. ഇതൊന്നും ഞങ്ങള്‍ക്ക് ഏശില്ല. ടിക്കറ്റ് കിട്ടാത്തവരെല്ലാം ബദലാകുന്നത് നോക്കി നില്ക്കുക എന്നതല്ലാതെ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല.
ഇവരെയൊന്നും കണ്ടിട്ടല്ല കോണ്‍ഗ്രസ് ഉണ്ടായതും കോണ്‍ഗ്രസ് ജയിച്ചതും. അദ്ദേഹത്തിന്റെയൊക്കെ താങ്ങും തണലും കൊണ്ടാണ് കോണ്‍ഗ്രസ് പാലക്കാട്ട് ജയിച്ചത് എന്ന് തോന്നുന്നുണ്ടോ? നിശബ്ദത പാലിക്കുന്ന മുഖ്യമന്ത്രിയുടെ പിന്തുണ ആര്‍ക്കാണെന്നതില്‍ എന്താണ് സംശയം.' കെ.സുധാകരൻ ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.