പത്തനംതിട്ട: പതിമൂന്നുകാരിയെ പരിചയപ്പെട്ടശേഷം തന്റെ ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചുകൊടുക്കുകയും കുട്ടിയുടെ നഗ്നഫോട്ടോകൾ നിർബന്ധിച്ച് കൈവശപ്പെടുത്തുകയും ചെയ്തെന്ന കേസിലെ പ്രതിയെ കോയിപ്രം പോലീസ് പിടികൂടി.
കൊല്ലം ചണ്ണപ്പേട്ട സ്വദേശിയും ഇപ്പോൾ മംഗലാപുരത്ത് എംഎസ്‌സി. വിദ്യാർഥിയുമായ സ്റ്റെബിൻ ഷിബു (22) വാണ് പിടിയിലായത്.എട്ടാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ 2023 മേയിൽ പരിചയപ്പെടുകയും തുടർന്ന് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാം, വാട്സാപ്പ്, സ്നാപ്പ് ചാറ്റ് എന്നിവയിലൂടെ തുടർച്ചയായി സംസാരിച്ചു. പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിച്ചുകൊള്ളാം എന്ന് വാക്ക് കൊടുത്താണ് ഫോട്ടോകൾ വാങ്ങിയത്.കുട്ടി കരയുന്നതുകണ്ട് വീട്ടുകാർ തിരക്കിയപ്പോഴാണ് വിവരങ്ങൾ ബോധ്യപ്പെട്ടത്. യുവാവിന്റെ ശല്യം സഹിക്കവയ്യാതെ വീട്ടുകാർ കോയിപ്രം പോലീസിനെ സമീപിക്കുകയായിരുന്നു. എസ്.എച്ച്.ഒ. ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കോടതി റിമാൻഡുചെയ്തു.സോഷ്യൽ മീഡിയ വഴി ആരുമറിയാത്ത ബന്ധം 13 കാരിക്ക് നഗ്ന ഫോട്ടോകൾ അയച്ചുകൊടുത്ത 22 കാരൻ പിടിയിൽ
0
വെള്ളിയാഴ്ച, ഒക്ടോബർ 11, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.