പറവൂര്‍: എറണാകുളം പറവൂര്‍ സെന്റ് ജര്‍മയിന്‍സ് പള്ളിക്ക് സമീപമുള്ള എസ്ഡി കോണ്വന്റ്റില് മോഷണം. 30000 രൂപയോളം നഷ്ടപ്പെട്ടതായാണ് പരാതി. ഇന്നലെ രാവിലെ ആറരയ്ക്കും ഏഴിനുമിടയിലാണ് മോഷണം നടന്നത്.
എസ്ഡി സന്യാസ സഭയിലെ 3 കന്യാസ്ത്രിമാരാണ് ഇവിടെയുള്ളത്. മോഷണം നടന്ന സമയത്ത് ഇവര്‍ 3 പേരും പള്ളിയില്‍ പോയിരുന്നു.സാധാരണ ദിവസങ്ങളില്‍ ഈ സമയത്ത് ഇവിടെ കോണ്‍വന്റിലെ ജോലിക്കാരി ഉണ്ടാകാറുണ്ട്.ഇന്നലെ അവര്‍ അവധിയെടുത്തതിനാല്‍ ആരും ഉണ്ടായിരുന്നില്ല. പള്ളിയില്‍ പോയപ്പോള്‍ കോണ്‍വന്റ്റ് പൂട്ടിയശേഷം താക്കോല്‍ ഒരു ജനലിന്റെ പാളി തുറന്ന് അകത്തു വച്ചിരുന്നു. ആ താക്കോല്‍ എടുത്തു തന്നെയാണ് മോഷ്ടാവ് അകത്തുകയറിയത്.
കുര്‍ബാന കഴിഞ്ഞ് കന്യാസ്ത്രിമാര്‍ തിരിച്ചെത്തിയപ്പോള്‍ താക്കോല്‍ കണ്ടില്ല. മുറി തുറന്നിട്ടിരിക്കുന്നതായും കണ്ടതോടെ. മോഷണം നടന്നെന്ന് വ്യക്തമായ കന്യാസ്ത്രീകള്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് എടുത്ത പൊലീസ് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.