24 ന്യൂസിന്റെ വാർത്താസംഘം സഞ്ചരിച്ച കാർ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

പാലക്കാട് :വടക്കഞ്ചേരിയിൽ മാധ്യമ സ്ഥാപനത്തിന്റെ വാഹനം ഇടിച്ച് രണ്ട് പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ മരിച്ചു. പാലക്കാട് അഞ്ചുമൂർത്തി മംഗലം സ്വദേശികളായ മുഹമ്മദ് ഇസാം ഇക്ബാൽ(15), മുഹമ്മദ് റോഷൻ(15) എന്നിവരാണ് മരിച്ചത്. ഇരുവരും പന്തലാംപാടം മേരിമാതാ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ്.

മലയാള ടെലിവിഷൻ ചാനലായ 24 ന്യൂസിന്റെ വാർത്താസംഘം സഞ്ചരിച്ച കാർ ഇടിച്ചാണ് അപകടം.തൃശൂര്‍ - പാലക്കാട് ദേശീയപാതയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

കുട്ടികള്‍ വാണിയമ്പാറ പള്ളിയിൽ ജുമുഅ നമസ്കാരം കഴിഞ്ഞ് പന്തലാം പാടം സ്കൂളിലേക്ക് നടന്ന് വരുമ്പോഴാണ് അപകടം. വാണിയമ്പാറ നീലിപ്പാറയിൽ വെച്ച് നിയന്ത്രണം വിട്ട വാഹനം വിദ്യാർഥികളെ ഇടിക്കുകയായിരുന്നു.റോഡിന്റെ ഇടതുവശം ചേര്‍ന്ന മണ്‍റോഡിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികളെ അതിവേഗം വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.

പുതിയ ഫ്‌ളൈഓവര്‍ നിര്‍മാണം നടക്കുന്ന സ്ഥലത്ത് നിന്ന് 100 മീറ്ററോളം മാറിയാണ് അപകടം. എറണാകുളത്തു നിന്നും പാലക്കാട് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി.വടുക്കാന്തോടി അഷ്‌റഫ് അലിയുടെ മകനാണ് മുഹമ്മദ് റോഷന്‍. അഞ്ചുമൂര്‍ത്തി മംഗലം വലിയവീട്ടില്‍ ഹൗസില്‍ വി എം ഇഖ്ബാലിന്റെ മകനാണ് മുഹമ്മദ് ഇസാം ഇഖ്ബാല്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !