പൂഞ്ഞാർ : പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിനെ പരിസ്ഥിതിലോല പ്രദേശത്തുനിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും പൂഞ്ഞാറിൽ നടന്നു.
സമീപകാലത്ത് ഉണ്ടായ വിഷയങ്ങളിൽ മലയോര കർഷകരെ കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഒറ്റുകൊടുത്തത് കോൺഗ്രസ് ആണെന്ന് ബി.ജെ.പി നേതാവും, മുൻ ചീഫ് വിപ്പും ആയ ശ്രീ. പി. സി ജോർജ് ആരോപിച്ചു.ബി.ജെ.പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഇത് സംസാരിക്കുവാൻ ഇടയായത്. ബി.ജെ.പി കർഷക മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. എസ്. ജയസൂര്യൻ മുഖ്യപ്രഭാഷണം നടത്തി.
ബി.ജെ.പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി. കെ. രാജപ്പൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്, മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക് ചെയർമാൻ ശ്രീ. കെ. എഫ്. കുര്യൻ കളപ്പുരയ്ക്കൽപറമ്പിൽ, വാർഡ് മെമ്പറുമാരായ ശ്രീ. സജിമോൻ കദളിക്കാട്ടിൽ, ശ്രീ. അനിൽകുമാർ മഞ്ഞപ്ലാക്കൽ, ശ്രീമതി. സജി സിബി, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീമതി. മിനർവ്വ മോഹനൻ, ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം ശ്രീ. സുനിൽകുമാർ, ബി.ജെ.പി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് അഡ്വ. രാജേഷ്, ബി.ജെ.പി പൂഞ്ഞാർ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ. സോമരാജൻ ആറ്റുവയലിൽ,ബി.ജെ.പി കർഷക മോർച്ച പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്, സെബാസ്റ്റ്യൻ കുറ്റിയാനി, കർഷക മോർച്ച പൂഞ്ഞാർ മണ്ഡലം ജനറൽ സെക്രട്ടറി ജോസ് ഫ്രാൻസിസ്, ശ്രീ. സുരേഷ് ഇഞ്ചയിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ തോമസ് ചൂണ്ടിയാനിപ്പുറം, സെബാസ്റ്റ്യൻ മാളിയേക്കൽ, എ. റ്റി. ജോർജ് അരീപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.