തിരുവല്ല:കേരള കോൺഗ്രസ് എം സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യോത്സവവും സംസ്കാര വേദിയിലെ 27 അംഗങ്ങൾ ചേർന്ന് എഴുതിയ നാടകവേദി എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മവും നടത്തി.
കോട്ടയം കെഎം മാണി ഭവനിൽ നടന്ന ചടങ്ങിൽ സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. നിയമസഭ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. സുമ സിറിയക്ക് പുസ്തകം ഏറ്റുവാങ്ങി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സെമിനാറി ന്റെയും പ്രഗൽഭരെ ആദരിക്കുന്ന ചടങ്ങിന്റെയും ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എംഎൽഎയും കവിയരങ്ങിന്റെ ഉദ്ഘാടനം ഡോ. എ കെ അപ്പുക്കുട്ടനും നിർവഹിച്ചു.ഡോ ജേക്കബ് സാംസൻ, ജോയ് നാലും നാക്കൽ, അഡ്വ. പ്രദീപ് കൂട്ടാല, ബിജോയ് പാലാ കുന്നേൽ, തോമസ് കാവാലം, ചാക്കോ മെ തി കളം, ഡോ. അലക്സ് മാത്യു, ബാബു ടി ജോൺ, ഫിലിപ്പോസ് തത്തംപള്ളി, എ. പി ജിനൻ, ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.