അയർലണ്ട് : ഒരു വര്ഷത്തിനുള്ളതില് അയര്‍ലണ്ടിൽ 7500 ൽ അധികം തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി പാര്‍ലമെന്റില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും മന്ത്രി വ്യക്തമായി. ഫ്രീസിംഗ് മുഖേനെ റിക്രൂട്ട്മെന്റ് നിയന്ത്രിച്ചു എന്ന വാദവും ആരോഗ്യമന്ത്രി പാലമെന്റില്‍ നിഷേധിച്ചു. ഈ ഗവണ്മെന്റിന്റെ കാലത്ത് സമീപകാലത്തെങ്ങും ഉണ്ടാകാത്തത്ര ജീവനക്കാരാണ് ആരോഗ്യമേഖലയിലെ സേവനത്തിന് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.2015 മുതല്‍ 2019 വരെ, എച്ച്എസ്ഇ തൊഴിലാളികളുടെ ശരാശരി വര്‍ദ്ധനവ് പ്രതിവര്‍ഷം 3,300 ആയിരുന്നു. എന്നാല്‍ 2020, 2021, 2022 വര്‍ഷങ്ങളില്‍, ശരാശരി വര്‍ദ്ധന 6,000 പുതിയ പോസ്റ്റുകള്‍ ആയിരുന്നു, ഏതാണ്ട് ഇരട്ടിയോളം, കഴിഞ്ഞ വര്‍ഷം,2023 ല്‍ , അത് 8,000-ല്‍ അധികമായിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം, എച്ച്എസ്ഇ മുന്‍ വര്‍ഷങ്ങളിലെ രണ്ടര വര്‍ഷത്തെ നിയമനത്തിന് തുല്യമായ നിയമനം നടത്തി. വാസ്തവത്തില്‍, എച്ച്എസ്ഇ സ്ഥാപിതമായതിന് ശേഷമുള്ള 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന റിക്രൂട്ട്മെന്റ് കഴിഞ്ഞ വര്‍ഷമായിരുന്നു.
ആരോഗ്യമന്ത്രി കണക്കുകള്‍ നിരത്തി വ്യക്തമാക്കി, സെന്റ് വിന്‍സെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സുമാരുടെ എണ്ണം 49 ശതമാനമാണ് വര്‍ദ്ധിച്ചത് (+ 498 നഴ്സുമാര്‍ / മിഡ്വൈഫ്സ്)- താലാ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ 53 ശതമാനം (+ 521 നഴ്സുമാര്‍ / മിഡ്വൈഫ്മാര്‍);- കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍( 37 ശതമാനം (+ 599 നഴ്സുമാര്‍ / മിഡ്വൈഫ്സ്); മാറ്റര്‍ മിസെറികോര്‍ഡിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ 39 ശതമാനം (+ 488 നഴ്സുമാര്‍ / മിഡ്വൈഫ്സ്); വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ 51 ശതമാനം (+ 381 നഴ്സുമാര്‍ / മിഡ്വൈഫുകള്‍); എന്നിങ്ങനെ രാജ്യത്തെ നഗരമേഖലകളിലെ പ്രധാന ആശുപത്രികളിലെല്ലാം സ്റ്റാഫിന്റെ എണ്ണത്തില്‍ ഗണ്യമായ തോതില്‍ വര്‍ദ്ധനവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ആനുപാതികമായി കുറവുള്ളത് എച്ച്എസ്എയിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരുടെയും റേഡിയേഷന് തെറാപ്പിസ്റ്റുകളുടെയും എണ്ണം മാത്രമാണ്.അവരുടെ എണ്ണം ജനുവരി 2024 നും 2024 ജൂലൈ വരെ കുറഞ്ഞിട്ടുണ്ട്.അത് പരിഹരിക്കാനും നടപടിയുണ്ടാകും.നാഷണല്‍ ആംബുലന്‍സ് സര്‍വീസ് മുതല്‍ CAMHS വരെയുള്ള ആരോഗ്യ സേവനങ്ങളുടെ മറ്റ് പല മേഖലകളിലും സ്ഥിരമായി ജീവനക്കാരില്ലാത്ത പ്രശ്ന വുമുണ്ട് . നഴ്സിങ്ങില്‍ മാത്രമല്ല, ആരോഗ്യ മേഖലയിലുടനീളം സുരക്ഷിതമായ സ്റ്റാഫ് ലെവലുകള്‍ ഉള്ള ഒരു സാഹചര്യത്തിലേക്ക് ആരോഗ്യവകുപ്പ് നീങ്ങികൊണ്ടിരിക്കുകയാണ്.സ്റ്റീഫന്‍ ഡൊണേലി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.