ലണ്ടൻ : ആഡംബര കപ്പലിൽ നിന്ന് കടലിലേക്ക് വീണ യാത്രക്കാരിക്ക് ദാരുണാന്ത്യം. ശനിയാഴ്ച അർദ്ധരാത്രി ഇംഗ്ലീഷ് ചാനലിലായിരുന്നു സംഭവം.
19 ഡെക്കുകളുള്ള എം.എസ്.സി വെർച്വോസ ക്രൂസ് ഷിപ്പിൽ സഞ്ചരിച്ച 20കൾ പ്രായമുള്ള യുവതിയാണ് മരിച്ചത്. ആൽഡർനി ദ്വീപിന് പടിഞ്ഞാറായിരുന്നു അപകടം. വിവരം അറിഞ്ഞയുടൻ ചാനൽ ഐലൻഡ്സ് എയർ സെർച്ച് വിഭാഗവും ആൽഡർനിയിൽ നിന്നുള്ള ലൈഫ് ബോട്ടുകളും തെരച്ചിൽ തുടങ്ങി. ഫ്രഞ്ച് കോസ്റ്റ്‌ഗാർഡ് ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിനെത്തി.കടലിൽ നിന്ന് യുവതിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ പേരോ ഏത് രാജ്യക്കാരിയാണെന്നോ വ്യക്തമാക്കിയിട്ടില്ല. യുവതി എങ്ങനെയാണ് കടലിലേക്ക് വീണതെന്നും വ്യക്തമല്ല. ഈ മാസം 12നാണ് യുവതി കപ്പലിൽ യാത്ര തുടങ്ങിയത്.
സ്പെയിനിൽ നിന്ന് ഇംഗ്ലണ്ടിലെ സതാംപ്ടണിലേക്കായിരുന്നു കപ്പലിന്റെ യാത്ര. സംഭവത്തിൽ ബ്രിട്ടീഷ്, ഫ്രഞ്ച് പൊലീസ് അന്വേഷണം തുടങ്ങി. 1,086 അടി നീളവും 141 അടി വീതിയുമുള്ള എം.എസ്.സി വെർച്വോസയ്ക്ക് 6,334 യാത്രക്കാരെയും 1,704 ജീവനക്കാരെയും ഉൾക്കൊള്ളാനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.