പൂന്തുറ (തിരുവനന്തപുരം): മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന യുവാവിനെ ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേല്പിച്ചു. രക്തംവാര്‍ന്ന് അവശനിലയിലായ യുവാവിനെ നാട്ടുകാരെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൂന്തുറ ചേരിയാമുട്ടം സ്വദേശി ഇമ്മാനുവലിന്(25) ആണ് കുത്തേറ്റത്. ഇമ്മാനുവലിനെ വയറിലും കഴുത്തിലും കുത്തിപ്പരിക്കേല്പിക്കുകയും ശേഷം സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയും ചെയ്ത പൂന്തുറ ചേരിയാമുട്ടം ആലുകാടില് ടി.സി.69/1310-ല്‍ താമസിക്കുന്ന ഡാനിയേല്‍ സാബുവിനെ(25) പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു.ഞായറാഴ്ച വൈകിട്ട് പൂന്തുറ ചേരിയാമുട്ടം ഭാഗത്തായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഡാനിയേല്‍, ഇമ്മാനുവലിന്റെ വയറിലും കഴുത്തിന്റെ ഒരു വശത്തും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇമ്മാനുവല്‍ അപകടനില തരണം ചെയ്തെന്ന് പോലീസ് അറിയിച്ചു.
എസ്.എച്ച്.ഒ. സാജു, എസ്.ഐ.മാരായ വി. സുനില്‍, ജയപ്രകാശ്, സി.പി.ഒ.മാരായ രഞ്ജിത്, രാജേഷ്, അനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.