യുകെ:മൂന്നാഴ്ച മുന്‍പ് കാണാതായ നഴ്സിന്റെ മൃതദേഹം കണ്ടെത്തി. കാണാവുന്നതിന് മുന്‍പ് ഇവരെ അവസാനമായി കണ്ട സ്ഥലത്തുനിന്നും ഏറെ അകലെയല്ലാതെയാണ് മൃതദേഹം കണ്ടെത്തിയത്.
നോര്‍ത്ത് യോര്‍ക്ക്ഷയറിലെ മാള്ട്ടനിലുള്ള തന്റെ വീട്ടില്‍ നിന്നും ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് പുറത്തിറങ്ങിയതില്‍ പിന്നെയാണ് 34 കാരിയായ വിക്ടോറിയ ടെയ്ലറെ കാണാതാവുന്നത്. ഡെര്‍വെന്റ് നദിയിലാണ് മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹം കണ്ടെത്തിയതെന്ന് നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പോലീസ് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ വെയ്ന്‍ ഫോക്സ് പറഞ്ഞു.വിക്ടോറിയ ടെയ്ലറുടെ സ്വന്തം സാധനങ്ങളില്‍ ചില ത് കണ്ടെത്തിയതിന് വളരെ അടുത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയതെന്നും അദ്ദേഹം അറിയിച്ചു. ഔപചാരികമായ തിരിച്ചറിയല്‍ ഇനിയും നടത്തേണ്ടതുണ്ടെങ്കിലും ടെയ്ലറുടെ കുടുംബത്തെ ഈ വിവരം അറിയിച്ചിട്ടുണ്ട്.
വിക്ടോറിയയുടെ തിരോധാനത്തില്‍ അതീവ ഹൃദയവേദന അനുഭവിച്ചിരുന്ന കുടുംബാംഗങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്കിയ പ്രാദേശിക സമൂഹത്തിനോട് കുടുംബാംഗങ്ങള്‍ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.അപ്രത്യക്ഷമാകുന്ന ദിവസം, നദിയുടെ കരയിലുള്ള ഒരു പ്ലേ പാര്ക്കിന് നേരെ വിക്ടോറിയ നടക്കുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിരുന്നു. ഇതായിരുന്നു അവരെ അവസാനമായി കണ്ട സന്ദര്‍ഭം.
അതേ ദിവസം രാവിലെ ഒരു ബി പി ഗാരേജില്‍ നിന്നും അവര്‍ നിരവധി സാധനങ്ങള്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 10 ന് ആയിരുന്നു ഇവരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.