ആംബുലൻസിൽ എടുത്ത് കിടത്തിയപ്പോഴും തനിക്കൊപ്പം പൊള്ളലേറ്റ അനുജത്തിയെ അശ്വസിപ്പിക്കുന്ന മിഥുൻ നാട്ടുകാരുടെയും കണ്ണു നനയിച്ചു..

ഓയൂർ : മക്കളെ പെട്രോളൊഴിച്ചു തീകൊളുത്തിയശേഷം പിതാവ് തീകൊളുത്തി ജീവനൊടുക്കിയ സംഭവം ഒരു ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തി. ചെറിയവെളിനല്ലൂർ റോഡുവിള കുണ്ടറ ജംക്‌ഷനിൽ കൃഷ്ണവിലാസത്തിൽ എസ്.വിനോദ്‌കുമാർ ആണ്  മരിച്ചത്. 

സംഭവം അറിഞ്ഞു നാട്ടുകാർ ഓരോരുത്തരായി വീട്ടുമുറ്റത്ത് എത്തി. 11.30 യോടെ വീടിന്റെ വാതിൽ അടച്ചതിനുശേഷം മക്കൾ ഉറങ്ങി എന്ന് മനസിലാക്കിയിട്ടാണ് ഈ കൃത്യം ചെയ്തത്. തൊട്ടടുത്ത മുറിയിൽ വിനോദിന്റെ അമ്മ വസന്തകുമാരിയും ഉണ്ടായിരുന്നു. എന്നാൽ മുത്തശ്ശിയും പേരക്കിടങ്ങാളുടെ ദുരവസ്ഥ അറിഞ്ഞില്ല.മക്കളായ  മിഥുൻ, വിസ്മയ എന്നിവർ വിനോദിനൊപ്പം ഭക്ഷണം കഴിച്ചു ഒരേ മുറിയിൽ കിടക്കുകയായിരുന്നു.

ഭാര്യയുടെയും അച്ഛന്റെയും വേർപാട് വിനോദിനെ വല്ലാതെ തളർത്തിയിരുന്നു. അതിന്റെ മനോവിഷമം ആയിരിക്കാം ഈ കടുകൈയ്ക്ക് കാരണമെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. വാർക്കപ്പണിക്കാരുടെയും മേസൻമാരുടെ സഹായിയായും ജോലി ചെയ്താണ് വിനോദ് മക്കളെ പഠിപ്പിച്ചിരുന്നത്.
ആംബുലൻസിൽ നാട്ടുകാർ എടുത്തു കയറ്റിയപ്പോഴും തീപൊള്ളലേറ്റ് വേദനയിൽ കഴിഞ്ഞ മിഥുൻ അനുജത്തി വിസ്മയെ സാമാധാനിപ്പിക്കുന്ന രംഗം നാട്ടുകാരെ കണ്ണീരിലാഴ്ത്തി. കുട്ടികൾ വേഗം സുഖം പ്രാപിക്കട്ടേ എന്ന പ്രാർഥനയിലാണ് ഒരു ദേശം മുഴുവനും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !