വൈക്കത്തിൻ്റെ തീർത്ഥാടന - വിനോദ സഞ്ചാര മേഖലയിൽ കുതിച്ചുചാടൻ സാധിക്കും. പക്ഷെ ബന്ധപ്പെട്ടവർ മനസു വക്കണം.
രണ്ട് കാര്യങ്ങളാണ് ഇവിടെ ചിന്തിക്കേണ്ടത്. ആദ്യം ആലോചിക്കേണ്ടത് ബന്ധപ്പെട്ടവർ ആരൊക്കെയാണ്. വൈക്കത്തെ വികസന കാമ്ഷികൾ, ജനപ്രതിനിധികൾ, സംസ്ഥാന കേന്ദ്ര സർക്കാരുകൾ എന്നിവരാണ് വൈക്കത്തിൻ്റെ മുന്നേറ്റത്തിന് മനസു വയ്ക്കേണ്ടത്.വേമ്പനാട്ട് കായൽ തീരം വഴി ടൂറിസം റെയിൽ
വൈക്കത്ത് അടിയന്തിരമായി വേണ്ടത് സുഗമമായ യാത്ര സംവിധാനം ഉരുക്കലാണ്. ടൂറിസം മേഖലയെ ലക്ഷ്യം വെച്ചാണ് യാത്ര സൗകര്യം ഒരുക്കേണ്ടത്. അതിനായി ഏറ്റവും ആദ്യം പരിഗണിക്കേണ്ടത് റയിൽ സംവിധാനമാണ്. തൃപ്പൂണിത്തറ മുതൽ തണ്ണീർമുക്കം ബണ്ട് വരെ വേമ്പനാട്ട് കായലിൻ്റെ കിഴക്കെ തീരം വഴി ടൂറിസം റെയിലിൻ്റെ സാധ്യത പരിശോധിക്കണം. മെട്രോ റെയിൽ മാതൃകയിൽ ഉയരകാലുകളിലൂടെ റെയിൽ സ്ഥാപിക്കണം. ഇങ്ങനെ ഒരു ടൂറിസം റയിൽ വന്നാൽ കുമരകം ലക്ഷ്യം വച്ച് എത്തുന്ന വിദേശത്തേയും സ്വദേശത്തെയും യാത്രകാർക്ക് ഏറെ സൗകര്യമാകും.
നെടുംബാശ്ശേരി വിമാനതാവളത്തിലെത്തുന്ന യാത്രികർക്ക് കൊച്ചി മെട്രോയിൽ തൃപ്പൂണിത്തറയിലും അവിടെ നിന്ന് ടൂറിസം റെയിൽ വഴി കുമരകത്തും എത്താൻ സാധിക്കും. ഇത് യാത്ര കാരുടെ സമയവു സാമ്പത്തികവും ലാഭിക്കാൻ സഹായകമാകും. മാത്രമല്ല വേമ്പനാട്ടുകായലിൻ്റ തീരത്തുകൂടി ഉയർന്ന കാലുകളിൽ സ്ഥാപിക്കുന്ന റെയിൽ വഴിയുള്ള യാത്ര വിരസ രഹിതമായിരിക്കുമെന്ന് ഉറപ്പാണ്.
ഈ സൗകര്യം സ്വഭാവികമായി തീർത്ഥാന - വിനോദ യാത്രികർക്ക് മാത്രമല്ല. വൈക്കത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നും എറണാകുളത്തടക്കം ജോലി പോയി തിരിച്ചു വരുന്ന ആയിരക്കണ ക്കിന് ആളുകൾ ഇന്ന് അഭിമുഖീകരിക്കുന്ന യാത്ര പ്രതിസന്ധിക്കും പരിഹാരമാകും.
ഇത് മാത്രം പോര. തണ്ണീർമുക്കം ബണ്ട് വരെ റയിൽ മാർഗ്ഗം എത്തുന്നവർക്ക് കുമരകം, പാതിരാമണൽ, ആലപ്പുഴ, ഇല വീഴാപൂഞ്ചറി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്താൻ യാത്രാ സൗകര്യം ഒരുക്കണം.
തണ്ണീർമുക്കം ബണ്ടന് സമീപം എത്തുന്ന യാത്രക്കാർക്ക് ആലപ്പുഴ, പാതിര മണൽ എന്നിവിടങ്ങളിലേക്ക് വാട്ടർ മെട്രോ മാതൃകയിൽ സംവിധാനമൊരുക്കിയാൽ നന്നായിരിക്കും. അതെ സമയം ബണ്ട് റോഡിൽ നിന്നും ഇലവീഴ പൂഞ്ചിറ വരെ ടൂറിസം ഹൈവേ നിർമ്മിക്കണം.
ഈ സംരംഭങ്ങൾ യാഥാർത്ഥ്യം ആയാൽ കേരളത്തിലെ ടൂറിസം തലസ്ഥാനമായി വൈക്കം മാറും. ടൂറിസം ഹൈവേ ടൂറിസ്റ്റ്കകൾക്ക് മാത്രമല്ല തീർത്ഥാടകർക്കും ഏറെ പ്രയോജനം ചെയ്യും. വൈക്കമഹാദേവ ക്ഷേത്രത്തിലെത്തുന്ന ഹിന്ദു വിശ്വാസികൾക്ക് ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലും കല്ലറയിലെ പാണ്ഡവകുളങ്ങര ക്ഷേത്രം, ആഭിത്യ പുരം സൂര്യ ക്ഷേത്രം, മള്ളിയൂർ ഗണപതി ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം, കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലെത്താൻ വളരെ എളുപ്പമാകും.
നാളെ വേണം AllMS അല്ലെങ്കിൽ സ്പോർട്ട്സ് യൂണിവേഴ്സിറ്റി
ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് വെച്ചൂർ മുത്തിയുടെ ദേവാലയം , അച്ചിനകം പള്ളി കൂടാതെ വി. അത്ഭോൻസമ്മയുടെ ജന്മസ്ഥലമായ കുടമാളൂർ ദേവാലയം,ഭരണങ്ങാനം ദേവാലയം, എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.