കട്ടപ്പന : ശമ്പളം വൈകുന്നതിനെതിരെ ചെണ്ടകൊട്ടി പിച്ചയെടുത്ത് വേറിട്ട സമരവുമായി കെഎസ്ആർടിസി കട്ടപ്പന ഡിപ്പോയിലെ ജീവനക്കാർ.
കെഎസ്ടി എംപ്ലോയീസ് സംഘ്(ബിഎംഎസ്) യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുതിയ ബസ് സ്റ്റാൻഡിൽ പ്രതീകാത്മക പിച്ചയെടുക്കൽ സമരം നടത്തിയത്. 45 ദിവസമായിട്ടും ശമ്പളം ലഭിക്കുന്നില്ല.എല്ലാമാസവും ഒന്നാം തീയതി കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും പ്രയോജനമില്ലാതെ വന്നതോടെയാണ് സമരമെന്ന് ജീവനക്കാർ പറഞ്ഞു.കെഎസ്ടി എംപ്ലോയീസ് സംഘ് ജില്ലാ ട്രഷറർ പി.കെ.പ്രകാശ്, കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് തോമസ് മാത്യു, സെക്രട്ടറി പി.വി.ജോണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.