ഏറ്റുമാനൂർ: ഏറ്റുമാനൂരിൻ്റെ സമഗ്ര വികസനമാണ് കേരളാ കോൺഗ്രസ് (ബി) യുടെ ലക്ഷൃമെന്ന് കേരളാ കോൺഗ്രസ് (ബി) നിയോജക മണ്ഡലം കമ്മിറ്റി.
ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൻ്റെ ഇപ്പോഴത്തെ നില പരിതാപകരമാണെന്നും കോട്ടയം ജില്ലയിലെ പ്രധാന പട്ടണമായ ഏറ്റുമാനൂരിൻ്റെ വികസനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണത്തോടെ ആരംഭിക്കണമെന്നും നിയോജക മണ്ഡലം കമ്മിറ്റിയിൽ തീരുമാനമായി.ഇത് സംബന്ധിച്ച് കേരളാ കോൺഗ്രസ് (ബി) ഭാരവാഹികൾ ചേർന്ന് ഗതാഗത മന്ത്രി ഗണേശ് കുമാറിന് നിവേദനം നൽകി.
ഏറ്റുമാനൂർ ചന്തയിൽ നിന്ന് വരുന്ന മലിന ജലം കെഎസ്ആർടിസി ബസ്റ്റാൻഡിൽ കുടെ ഒഴുകി , യാത്രക്കെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
അതുപോലെതന്നെ സ്റ്റാൻഡിനകത്ത് വേണ്ടത്ര വെളിച്ചവും ഇല്ലാത്തതിനാൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും യാത്രക്കാർക്ക് ഭീഷണിയാവുകയാണ് .ഇത് സംബന്ധിച്ച് ഏറ്റുമാനൂർ മുൻസിപ്പാലിറ്റി അധികൃതർക്ക് പരാതി കൊടുക്കാൻ തീരുമാനിച്ചു.
നിയോജക മണ്ഡലം പ്രസിഡൻറ് ശരൺ മാടത്തേട്ട് ൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ വൈസ് പ്രസിഡൻറ് സനോജ് സോമൻ ഉദ്ഘാടനം ചെയ്തു . നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങളായ ജനറൽ സെക്രട്ടറി ജോമോൻ സി ഗോപി , നിതിൻകുമാർ ,ജീമോൻ സി ജി ,കെവിൻ ഓരത്ത്, അഖിൽ എ പി, അർജുൻ പൊന്മല രമേശ് ഐമനം ഷിബു മോൻ കളത്തിൽ സജിമോൻ കുറ്റിയാമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.