"പ്രതീക്ഷോത്സവം 2024" ന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

കോട്ടയം :സോഷ്യൽ പോലീസിംഗിന്റെ ഭാഗമായി നടപ്പാക്കുന്ന   ഹോപ്പ് പദ്ധതിയുടെ  കോട്ടയം ജില്ലയുടെ  2024-25 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.

പ്രതീക്ഷോത്സവം 2024 എന്ന പേരിൽ കോട്ടയം പോലീസ് ക്ലബ്ബിൽ സംഘടിപ്പിച്ച  പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ. ഐ.പി.എസ് നിർവഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയത്തിലെത്താൻ  സാധിക്കാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പരിഗണന  നൽകി പഠനത്തിലേക്ക് നയിക്കുന്ന പദ്ധതിയാണ് ഹോപ്പ്.
ചടങ്ങിൽ  അഡീഷണൽ എസ്.പി വിനോദ് പിള്ള, നർക്കോട്ടിക് സെൽ ഡിവൈഎസ്പി തോമസ് എ.ജെ, എസ്.പി.സി അഡീഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ജയകുമാർ ഡി,  ജനമൈത്രി അഡീഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ മാത്യു പോൾ, 

മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ തോമസ് കുട്ടി സി.ഒ, എ.എസ്.ഐ പ്രമോദ് പി.ആർ  തുടങ്ങിയവരും പങ്കെടുത്തു. ജില്ലയിൽ ഈ വർഷം ഹോപ്പ് പദ്ധതിയിൽ 84 ഓളം കുട്ടികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !