ന്യൂസിലന്റ്:ആശുപത്രിയിലെ പൊതുയിടങ്ങളില്‍, ജോലി സമയത്ത് ഇന്ത്യന്‍ നഴ്സുമാര്‍ അവരുടെ മാതൃഭാഷ സംസാരിക്കുന്നത് ഒഴിവാക്കണമെന്ന് പാമേര്‍സ്റ്റണ്‍ നോര്‍ത്ത് ഹോസ്പിറ്റലിലെ ജനറല്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
1000 പേരോളമുള്ള ഒരു വാട്ട്സ്അപ്പ് ചാനലിലൂടെയാണ് ഈ നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഭാഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ഉണ്ടായ ഒരു വിവാദത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ രോഗിക്ക് താന്‍ അപമാനിക്കപ്പെട്ടു എന്ന തോന്നലുണ്ടായതായി കണ്ടെത്തിയിരുന്നു.മിഡ്സെന്ട്രല് ഹെല്‍ത്ത് എച്ച് ആര് മേധാവിയായ കെയൂര്‍ ആന്ജാരിയയാണ് തന്റെ മൂന്ന് മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഓഡിയോ സന്ദേശത്തിലൂടെ ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നഗരത്തിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ആശുപത്രിയില്‍ ഒരിടത്തും ജോലി സമയത്ത് പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്നതിന് അനുമതിയില്ല എന്ന് അറിയിച്ചിരിക്കുന്നത്.
രോഗികളോട് ഇംഗ്ലീഷില്‍ അല്ലാതെ മറ്റൊരു ഭാഷയിലും സംസാരിക്കരുതെന്ന് കഴിഞ്ഞയഴ്ച്ച വൈകാറ്റോ ഹോസ്പിറ്റല്‍ നഴ്സുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ക്രസ്റ്റ് ചര്‍ച്ച് ഹോസ്പിറ്റലും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഹെല്‍ത്ത് ന്യൂസിലാന്‍ഡ് വൈകാറ്റോ ഹോസ്പിറ്റലിന്റെ നടപറ്റിയെ പിന്താങ്ങുകയും ചെയ്തിരുന്നു. ഭാഷ സൃഷ്ടിച്ച പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 2023 ല്‍ രണ്ട് അന്വേഷണങ്ങളായിരുന്നു അന്‍ജാരിയ നടത്തിയത്.
അതില്‍ ഒന്ന്, രണ്ട് മലയാളി നഴ്സുമാര്‍ തമ്മില്‍ മലയാളത്തില്‍ സംസാരിച്ചപ്പോള്‍, തന്നെ ഒഴിവാക്കിയതായും അപമാനിച്ചതായും തോന്നി എന്ന ഒരു രോഗിയുടെ പരാതിയായിരുന്നു. മറ്റൊന്ന് ഒരു ചാര്‍ജ്ജ് നഴ്സിന്റെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണമായിരുന്നു. വാര്‍ഡിലും മറ്റും ഇന്ത്യന്‍ നഴ്സുമാര്‍ തമ്മിലുള്ള ആശയവിനിമയം അവരുടെ പ്രാദേശിക ഭാഷകളിലാണ് നടക്കുന്നത് എന്നതായിരുന്നു ആ പരാതി.
തങ്ങളുടെ സമൂഹത്തെ ഉന്നം വച്ചുകൊണ്ടുള്ള ഇത്തരമൊരു നടപടി ശരിയായില്ല എന്ന് മലയാളി നഴ്സുമാര്‍ പറയുന്നു. ഏതൊരു ആശുപത്രിയിലും അധികൃതരും ജീവനക്കാരും തമ്മിലുള്ള ആശയവിനിമയം ആശുപത്രിയുടെ സ്വകാര്യ വിഷയമായിരിക്കണം അതല്ലാതെ വാട്ട്സ്അപ്പ് ചാനലുകളിലൂടെയാകരുത് എന്നും അവര്‍ പറയുന്നു. മലയാളി ജീവനക്കാരെ ഉന്നം വെച്ചുകൊണ്ടുള്ളതാണ് എന്ന് തോന്നിപ്പിക്കുന്ന ഈ നിര്‍ദ്ദേശം തികച്ചും വിവേചനപരമാണെന്നും അവര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.