മലങ്കര കുടിവെള്ള പദ്ധതി അതി വേഗം പൂർത്തിയാക്കണം നാട്ടുകാർ. സമയബന്ധിതമായി തന്നെ പൂർത്തിയാക്കും മന്ത്രി റോഷി അഗസ്ററ്യൻ:

പാലാ: മലങ്കര -മീനച്ചിൽ കുടിവെള്ള പദ്ധതി അതി വേഗം പൂർത്തിയാക്കുവാൻ സത്വര ഇടപെടലുകളുമായി ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യൻ പദ്ധതി പ്രദേശത്ത് എത്തി. പതിമൂന്ന് പഞ്ചായത്തുകൾക്കായി കേരള വാട്ടർ അതോറിട്ടറി നടപ്പാക്കുന്ന സംസ്ഥാനത്തെഏറ്റവും വലിയ കുടിവെള്ള വിതരണ പദ്ധതി കൂടിയാണ് മീനച്ചിൽ പദ്ധതി എന്ന് മന്ത്രി പറഞ്ഞു.

പദ്ധതി ഇഴഞ്ഞു നീങ്ങുന്നതായുള്ള പരാതിയെ തുടർന്നാണ് മന്ത്രിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഉന്നത ഉദ്യോഗസ്ഥരോടൊപ്പം പദ്ധതി പ്രദേശത്ത് എത്തി ജനങ്ങളും 'കോൺട്രാക്ടറുമായി ചർച്ച നടത്തി പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തത്. 

പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമൂലം റോഡുകൾ പാടേ തകരുന്നത് നാട്ടുകാർ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.റോഡ് പുനക്രമീകരണം ഉറപ്പുവരുത്തണമെന്ന് മന്ത്രി കർശന നിർദ്ദേശം നൽകി.ഗതാഗത തടസ്സവും അപകടവും ഉണ്ടാവാത്ത വിധം മാത്രമെ പൈപ്പിടൽ നടത്താവൂ എന്ന് മന്ത്രി നിർദ്ദേശിച്ചു.മഴ മാറിയാലുടൻ റോഡ് നന്നാക്കുവാൻ നടപടി ഉണ്ടാവണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

കടനാട് പഞ്ചായത്തിലെ നീലൂരിൽ ജലസംഭരണി സ്ഥാപിക്കുന്ന സ്ഥലവും മന്ത്രിയും എൻജിനീയർമാരും സന്ദർശിച്ചു. ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി മന്ത്രിയോട് വിവരിച്ചു. ഓരോ ഘട്ടത്തിലേയും പദ്ധതി പൂർത്തീകരണത്തിനായി പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കുവാൻ മന്ത്രി എൻജിനീയർമാരോട് നിർദ്ദേശിച്ചു. പ്രൊജക്ട് ചീഫ് എൻജിനീയർ സജീവ് രത്നാകരൻ, എൻജിനീയർമാരായ നാരായണൻ നമ്പൂതിരി ,രതീഷ് കുമാർ, കിഷൻ ചന്ദ്, എസ്.ടി.സന്തോഷ്,

പ്രദീപ് മാത്യൂസ് വിവിധ സംഘടനാ നേതാക്കളായ മത്തച്ചൻ ഉറുമ്പുകാട്ട്, ബെന്നി ഈ രൂരിക്കൽ, ബേബി കട്ടയ്ക്കൽ, ബേബി ഉറുമ്പുകാട്ട്, ബിന്ദു ബിനു, ജോർജ് ഊളാനി, ജോസ് കുന്നുംപുറം, ഇശ്നേഷ്യസ് നടുവിലേക്കുറ്റ്, സിജു മൈക്കിൾ, കുട്ടായി കുറുവ താഴെ, തോമാച്ചൻ താഴത്തു വീട്ടിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !