യു കെ :പെഡസ്ട്രിയൻ ക്രോസ്സിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ഗർഭിണിയായ മലയാളി യുവതിയെ കാർ ഇടിച്ചു തെറുപ്പിച്ചു.സെപ്റ്റംബർ 29 രാത്രി ഏകദേശം 8 മണിയോടെ ബാംബർ ബ്രിഡ്ജിലാണ് സംഭവം നടന്നത്.
വയനാട് സ്വദേശിയായ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബാംബർ ബ്രിഡ്ജിൽ നിന്ന് പതിനാറും പതിനേഴും വയസുള്ള രണ്ട് ആൺകുട്ടികളെ അറസ്റ്റ് ചെയ്തതായി ലങ്കാഷയർ പോലീസ് അറിയിച്ചു.യുവതി സീബ്രാ ലൈനിൽ ആയിരിക്കുമ്പോഴാണ് കാർ ഇടിച്ച് തെറുപ്പിച്ചതെന്ന് ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകി. FY62 MXC രജിസ്‌ട്രേഷനുള്ള ഇരുണ്ട ചാരനിറത്തിലുള്ള ടൊയോട്ട പ്രിയസ് കാറാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു.
എന്നാൽ വാഹനം ഇതുവരെയും കണ്ടെത്തുവാൻ പോലീസിന് ആയിട്ടില്ല. ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നവർ ഉടൻതന്നെ ബന്ധപ്പെടണമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
കാറിടിച്ച യുവതി അഞ്ചു മാസം ഗർഭിണി കൂടി ആയതിനാൽ ശക്തമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. തലയ്ക്കും വയറിനും അതിഗുരുതരമായ പരിക്കുകൾ ഏറ്റ യുവതിയ്ക്ക് അടിയന്തര ശസ്ത്രക്രിയകൾ നടത്തി ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ്.
മലയാളികളെ ആകെ ഞെട്ടിക്കുന്ന വാർത്തയാണ് ഇത്. ഭർത്താവിനോടൊപ്പം യാത്ര ചെയ്ത യുവതി, റോഡ് ക്രോസ് ചെയ്തതിനുശേഷം ഭർത്താവ് തിരിഞ്ഞു നോക്കുമ്പോഴേക്കും കാറിടിച്ച് ദൂരേക്ക് വലിച്ചെറിയപ്പെട്ടിരുന്നു. കടുത്ത ഞെട്ടലോടെയാണ് ദൃക്സാക്ഷികൾ സംഭവത്തെ കുറിച്ച് വിവരിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.