പാലാ: ആരോഗ്യപരമായ മത്സരത്തിലൂടെ പോസിറ്റിവ് എനർജി സാംശീകരിച്ച് ജീവിതത്തിൽ മുന്നേറ്റമുണ്ടാക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ.
ഓട്ടോ മൊബൈൽ സ്പെയർ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ നാലാമത് കോട്ടയം ജില്ലാ സമ്മേളനം പി എ ജേക്കബ്ബ് പുകടിയേൽ നഗറിൽ (മിൽക്ക് ബാർ ആഡിറ്റോറിയം) ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.ബൾബ് കണ്ടു പിടിച്ച തോമസ് ആൽബ എഡിസൺ അതിന്റെ ഉദ്‌ഘാടന വേളയിൽ ബൾബ് കൊണ്ടു വന്നപ്പോൾ അത് സഹായിയുടെ കൈയ്യിൽ നിന്നും വീണു പൊട്ടി. എഡിസൺ അപ്പോൾ പറഞ്ഞു നാളെ ഇതേ സമയത്ത് ഉദ്‌ഘാടനം നടക്കും. നാളെ അതേ സ്ഥലത്ത് വീണ്ടും ബൾബ് കൊണ്ട് വന്നു പ്രകാശിപ്പിച്ചു കാണിച്ചപ്പോൾ കൂടിയവർ ചോദിച്ചു. ആദ്യ ബൾബ് പൊട്ടിച്ച സഹായിയെ കൂടെ കൂട്ടിയതെന്തിന് ? അപ്പോൾ എഡിസൺ പറഞ്ഞു ആ ബൾബ് പൊട്ടലിൽ നെഗറ്റിവ് എനർജി ഉണ്ടെങ്കിലും ഞാൻ അതിനെ പോസിറ്റിവായി കണ്ട് കഠിന അദ്വാനം ചെയ്തു അതാണ് എന്റെ വിജയം.ബിസിനസിലെ മത്സരം ഉണ്ടാവുമ്പോൾ ഈ തത്വം എല്ലാവരും ഓര്‍ക്കണം എന്ന് മാണി സി കാപ്പൻ കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ അംഗങ്ങളുടെ മക്കളിൽ ഉന്നത വികജയം കരസ്ഥമാക്കിയവരെ മാണി സി കാപ്പൻ മെമന്റോ നൽകി ആദരിച്ചു.ഓട്ടോ മൊബൈൽ സ്പെയർ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനവും കുടുംബ സംഗമവും വൻ ജന പങ്കാളിത്തത്തോടെ...ഒപ്പം മാണി സി കാപ്പൻ എംഎൽഎയും മോൻസ് ജോസഫ് എംഎൽഎയും
0
ഞായറാഴ്ച, ഒക്ടോബർ 13, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.