"യുദ്ധ കാഹളത്തിനിടയിൽ അയർലണ്ടിലെ കാളക്കുട്ടികൾ" ലോക വാർത്തയിൽ നിറയുമ്പോൾ പുകയുന്നത് പുതിയ വിവാദം;

പുതിയ വാർത്തയിൽ അയർലണ്ടിലെ പശുക്കളെ കടത്തുന്നു എന്നതാണ് വിവാദം. യൂറോപ്യൻ രാജ്യമായ അയർലണ്ടിൽ ഫാമുകളുടെ പരിസരങ്ങളിൽ മേഞ്ഞു നടക്കുന്ന ആട്ടിൻ പറ്റങ്ങളെ കള്ളന്മാർ മോഷ്ടിച്ച് കൊണ്ടുപോകുന്നത് വാർത്തയിൽ നിറയാറുണ്ട്.

റൊമാനിയയിലേക്ക് കയറ്റുമതി ചെയ്യുന്ന ഐറിഷ് കാളക്കുട്ടികളുടെ എണ്ണം വർദ്ധിച്ചു, അതായത്  പരമ്പരാഗതമായി അയർലണ്ടിൻ്റെ പശുക്കിടാക്കളുടെ ഏറ്റവും വലിയ കയറ്റുമതി  ലക്ഷ്യസ്ഥാനമായ നെതർലാൻഡ്‌സിലേക്കുള്ള കയറ്റുമതി നിരക്ക് യൂറോപ്യൻ നിയമങ്ങൾ മൂലം കുറഞ്ഞു എന്നതാണ് കാരണം.

അതോടൊപ്പം  പശുക്കളുടെ ഡിമാൻഡ്, യുദ്ധം മൂലം ഇസ്രായേലിൽ ഉയർന്നു. അതിനാൽ  അയർലണ്ടിൽ നിന്നും റൊമാനിയ എന്ന യൂറോപ്പ്യൻ രാജ്യത്തേയ്ക്ക് ആണ് ഇപ്പോൾ പശു കടത്തൽ.   ഇസ്രായേലി കച്ചവടക്കാരന്റെ കമ്പനിയിലേക്ക് എത്തിക്കുവാൻ വേണ്ടി എന്നതാണ് പുതിയ വാർത്തയിലെ ആക്ഷേപം. 

ഇസ്രായേലിലേക്ക് ഉള്ള കയറ്റുമതി വിവിവിധ  കാരണങ്ങളാൽ വിവാദമാണ്. പ്രധാനമായും ഇസ്രായേലിനോട് ഉള്ള എതിർപ്പ് തന്നെ കാരണം. അയർലണ്ടിൽ  ഇസ്രായേലിനെതിരെ നടന്ന സമരങ്ങളും കൂട്ടിവായിക്കണം. എന്നാൽ ഇതിലൊന്നും കൂടുതലും അയർലണ്ട്കാർ അല്ല എന്നതാണ് യാഥാർഥ്യം.  

എന്നാൽ ഔദ്യോഗിക കണക്കുകളിൽ പ്രതിഫലിച്ചില്ലെങ്കിലും ഇസ്രായേലിൽ അവസാനിക്കുന്ന ഐറിഷ് കാളക്കുട്ടികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അയർലണ്ടിലെ നാഷണൽ ബ്രോഡ്‌കാസ്റ്റർ  RTÉ കണ്ടെത്തി. RTÉ   നടത്തിയ  അന്വേഷണത്തിൽ അയർലണ്ടിൽ നിന്ന് ആയിരക്കണക്കിന് പശുക്കിടാക്കളെ ഔദ്യോഗിക ഇസ്രായേലി ഇറക്കുമതി കണക്കുകളിൽ റൊമാനിയൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഐറിഷ് കാളക്കുട്ടികളെ ട്രക്കിൽകൊണ്ടുപോകുമ്പോൾ  ജീവനുള്ള മൃഗങ്ങളെ കൊണ്ടുപോകുന്നതിനുള്ള യൂറോപ്യൻ യൂണിയൻ നിയന്ത്രണങ്ങൾ എങ്ങനെ ലംഘിക്കപ്പെടുന്നുവെന്ന് RTE അന്വേഷണം  തുറന്നുകാട്ടി.

അയർലണ്ടിൽ നിന്ന് റൊമാനിയയിലേക്ക് കയറ്റുമതി ചെയ്യുന്ന ഐറിഷ് കാളക്കുട്ടികളിൽ  97% ഗ്രാബാറ്റ് എന്ന ചെറിയ ഗ്രാമത്തിലെ ഒരൊറ്റ  ഫാമിലേക്കാണ് എത്തുന്നത്  എന്ന് ഇപ്പോൾ കണ്ടെത്തിയ രേഖകൾ പറയുന്നു. റൊമാനിയയിൽ പ്രവർത്തനം വിപുലീകരിച്ച് കൊണ്ടിരിക്കുന്നതും എന്നാൽ  നെതർലാൻഡിൽ പ്രവർത്തിക്കുന്നതുമായ  ഒരു പ്രധാന ഇസ്രായേലി കന്നുകാലി വ്യാപാര കമ്പനിയായ ഡിലെവി (DeLevie) ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ബിസിനസ്.

ഡിലെവി ഫാമിൽ നിന്ന്, ഐറിഷ് പശുക്കിടാക്കളെ ഏകദേശം പതിനൊന്ന് മണിക്കൂറോളം റോഡ് മാർഗം മിഡിയയിലെ കരിങ്കടൽ തുറമുഖത്തേക്ക് കൊണ്ടുപോകുന്നു, അവിടെ ട്രക്കുകൾ കപ്പലുകളിൽ നിറയ്ക്കുന്നു. തുടർന്ന് കടൽ മാർഗം 5 ദിവസത്തെ യാത്രയ്ക്ക് ശേഷം  ഇസ്രായേലിലേക്ക്  എത്തുന്നു. ഇതിന്റെ  വിവിധ ദൃശ്യങ്ങൾ പുറത്തു വന്നു കഴിഞ്ഞു. വൃത്തിഹീനമായി അടുത്ത്  കെട്ടിയ നിലയിൽ  പശുക്കളെ കുത്തിനിറച്ചാണ് കപ്പലിൽ  എത്തിയ്ക്കുന്നത്.  എന്നാൽ  കശാപ്പ് ചെയ്യാൻ  ഇസ്രായേലിലേക്ക്  കൊണ്ടുപോകുന്ന ജീവനുള്ള മൃഗങ്ങൾക്ക് അവയുടെ യാത്രയ്ക്കിടെ എങ്ങനെ വിശ്രമവും ഭക്ഷണവും നൽകണമെന്ന് യൂറോപ്യൻ യൂണിയൻ ചട്ടങ്ങൾ കർശനമായി വ്യക്തമാക്കുന്നു. 

ഐറിഷ് ബീഫ് വ്യവസായം ആഗോളതലത്തിൽ അതിൻ്റെ ഉയർന്ന നിലവാരത്തിനും രുചിയുടെ ഗുണനിലവാരത്തിനും പേരുകേട്ടതാണ്, സാധരണയായി തണുപ്പുള്ള രാജ്യത്തെ രാസ വളം ചേർക്കാത്ത നല്ല ഇളം പുല്ല് തിന്ന് മേഞ്ഞു നടക്കുന്ന ഇവയുടെ ഇറച്ചി മാർദവം എറിയതാണ് എന്നത് ബാക്കിയുള്ളവയിൽ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നു.  അയർലണ്ടിൽ പ്രതിവർഷം 520,000 ടൺ ബീഫ് ഉൽപ്പാദിപ്പിക്കപ്പെടുന്നു, അതിൽ 470,000 ടൺ കയറ്റുമതിക്കായി ഉദ്ദേശിച്ചിട്ടുള്ളതാണ്. 

പുല്ലുമേടുകളിൽ ഏപ്രിൽ മുതൽ സാധാരണയായി പശുക്കളെ കണ്ടു തുടങ്ങും. കയറില്ലാതെ ഇവ മേഞ്ഞു നടക്കും, എന്നാൽ തിരിച്ചറിയാൻ ഹെർഡ്‌ നമ്പറുകൾ എന്ന രജിസ്ട്രേഷൻ ചെവിയിൽ ചിപ്പ് ചെയ്‌തിട്ട്   ഉണ്ടാകും. കർഷകർ ഇടയ്ക്കിടെ വന്ന് വെള്ളവും വിറ്റാമിൻ കലർന്ന കാലിത്തീറ്റയും നൽകും. കറുപ്പും ബ്രൗണും അല്ലെങ്കിൽ കറുപ്പും വെളുപ്പും ഇടകലർന്നതുമാണ് ഇവിടുത്തെ പശുക്കൾ. വിവിധ ഇനങ്ങൾ ഉണ്ടെങ്കിലും  പ്രാദേശിക ഐറിഷ് കന്നുകാലി ഇനങ്ങളാണ് കൂടുതലും.

• കെറി ഇനം

• ഡെക്സ്റ്റർ  ഇനം

• ഐറിഷ് മാവോൾ /മൊയ്ൾഡ്   ഇനം

• ഡ്രോമിയൻ  ഇനം .. 

എന്നിങ്ങനെ അയർലണ്ടിൻ്റെ നാടൻ കന്നുകാലി ഇനങ്ങൾ വർഷങ്ങളായി  ഐറിഷ് പുൽമേടുകളുമായി  ചേർന്ന് സൃഷ്ടിക്കപ്പെട്ടു, അതായത് പുൽമേടുകൾക്ക്  ഏറ്റവും അനുയോജ്യമായ എല്ലാ കന്നുകാലി ഇനങ്ങളും  അവയാണ്.  ബ്രിട്ടീഷ് കന്നുകാലി ഇനങ്ങളേക്കാൾ ചെറുതും കൂടുതൽ കരുത്തുറ്റതുമായ ഇവ പ്രാദേശികമായി യോജിച്ച് വളരുന്നു.

പ്രധാനമായും വളരുന്ന ചുറ്റുപാടുകളും അവയുടെ അവകാശങ്ങളും മുൻനിർത്തി നിയമങ്ങൾ  യൂറോപ്പിൽ  നിലവിൽ ഉണ്ട്. അതിൽ പ്രധാനമാണ് സഞ്ചാര സ്വാതന്ത്യം നല്ല ഭക്ഷണം എന്നിവ ഉണ്ടാകും. മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും സഞ്ചാര സ്വാതന്ത്ര്യം യൂറോപ്പിൽ ഉറപ്പുവരുത്തിയേ മതിയാകൂ. ശുദ്ധമായ ഭക്ഷണം, മേയാൻ സ്ഥലം, പ്രതിരോധ കുത്തിവയ്‌പ്പുകൾ, കുളമ്പുകൾ ഇവയെല്ലാം പ്രധാനമാണ്. കറയുള്ള പശുക്കൾക്ക് പ്രത്യേകിച്ചും അടിക്കടി പരിശോധനകൾ ആവശ്യമാണ്. കൂടാതെ അവയെ ഉപദ്രവിക്കുകയുമരുത്. പശുക്കൾ ഒരുമിച്ചു നടക്കുമെങ്കിലും മേയാൻ ഒരു പശുവിന് ഒരു ഏക്കർ എന്ന തോതിൽ സ്ഥലവും ആവശ്യമുണ്ട്.  

കൊല്ലുന്ന രീതികൾക്ക് അനുസൃതമായി, കന്നുകാലികൾ മരണ നിമിഷം വരെ പൂർണ്ണ ബോധത്തിലായിരിക്കും. അയർലണ്ടും യൂറോപ്പും വളരെ നന്നായി പശുക്കളെയും മറ്റു ഫാമിൽ വളർത്തുന്ന മൃഗങ്ങളെയും സംരക്ഷിക്കണമെന്ന് നിയമം മൂലം ആവർത്തിച്ച് ആവശ്യപ്പെടുന്നു. ഇതിനെ തുടർന്ന് അയർലണ്ടിലെ പാൽ ഉത്പാദക യൂണിയൻ പ്രതിനിധികൾ ഐറിഷ് സർക്കാരിനോട് നിയമനടപടി ആവശ്യപ്പെടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !