യുഎസ്: ജോലി സ്ഥലത്തെ അനുചിതമായ ബന്ധം ആരോപിച്ച് ഇന്ത്യക്കാരിയായ അഭിഭാഷകയെയും സിഇഒയെയും പുറത്താക്കി നോർഫോക്ക് സതേൺ കോർപ്പറേഷൻ. കമ്പനിയുടെ സിഇഒയുമായി ബന്ധത്തിൻ്റെ പേരിലാണ് നടപടി. കമ്പനിയുടെ സിഇഒ അലൻ ഷായുമായി ചീഫ് ലീഗൽ ഓഫീസറായ നബാനിത നാഗ് പുലർത്തിയിരുന്ന ബന്ധമാണ് പുറത്താക്കലിൽ കലാശിച്ചത്.
പരസ്പര സമ്മതത്തോടെയുള്ള ബന്ധം ആണെങ്കിലും അത് കമ്പനി നയങ്ങളും ധാർമ്മിക നിയമങ്ങളും ലംഘിക്കുന്നതാണെന്ന് കമ്പനി പ്രതികരിച്ചു. ഇരുവരും ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് കമ്പനി നടത്തുന്ന അന്വേഷണത്തിൽ വ്യക്തമായി. കമ്പനിയുടെ പ്രവർത്തനമികവിനെ സംബന്ധിച്ചോ മറ്റ് സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ടോ അല്ല നടപടിയെന്ന് നോർഫോക്ക് സതേൺ കോർപ്പറേഷൻ അറിയിച്ചു.2022ൽ ചീഫ് ലീഗൽ ഓഫീസറായി നിയമിതയയായ നബാനിതയ്ക്ക് 2023ൽ കോർപ്പറേറ്റ് കാര്യങ്ങളുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് എന്ന ചുമതലയും നൽകിയിരുന്നു. പിരിച്ചുവിട്ട അലൻ ഷായ്ക്ക് പകരം കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ മാർക്ക് ആർ ജോർജിനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി തിരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.