ബെയ്റൂട്ട് : ഇസ്രായേല്‍ വധിക്കുമെന്ന ഭയത്തില്‍ ഹിസ്ബുള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നയിം ഖാസിം ലെബനനില്‍ നിന്ന് ഒളിച്ചോടിയതായി റിപ്പോര്‍ട്ട് .ടെഹ്റാനിലാണ് നയിം ഖാസിം ഇപ്പോള്‍ ഉള്ളത് . താമസിക്കുന്നതായും ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രയേല്‍ നയിം ഖാസിയെ ലക്ഷ്യമിടുമെന്ന ആശങ്കയ്ക്കിടെയാണ് ഒളിച്ചോട്ടം .ലെബനന്, സിറിയ സന്ദര്‍ശനത്തിനെത്തിയ ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ വിമാനത്തിലാണ് ബെയ്റൂട്ടില്‍ നിന്നും നസിം രക്ഷപെട്ടത്. ഹിസ്ബുള്ളയെ തോല്‍പ്പിക്കാനാകില്ലെന്നും നിലവിലെ യുദ്ധത്തിനൊരു പരിഹാരം വെടിനിര്‍ത്തല്‍ മാത്രമാണെന്നും പറഞ്ഞ ഭീകരനാണ് നസിം.ഹിസ്ബുല്ല നേതാവ് ഹസന് നസ്രല്ലയുടെ മരണശേഷം നസിം ഖാസിം മൂന്ന് പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. ആദ്യത്തേത് ബെയ്റൂട്ടിലും, രണ്ടാമത്തേതും മൂന്നാമത്തേതും ടെഹ്റാനിലുമായിരുന്നു. നിലവില്‍ മുതിര്‍ന്ന ഹിസ്ബുള്ള അംഗങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കി വരികയാണ് ഇസ്രായേല്‍.സ്ഥാപക അംഗം ഫുആദ് ഷുക്കര്‍, ഹസന് നസ്റല്ല, ടോപ്പ് കമാന്‍ഡര്‍ അലി കാരാക്കി, സെന്‍ട്രല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ഹെഡ് നബീല്‍ കൗക്ക്, ഡ്രോണ്‍ യൂണിറ്റ് മേധാവി മുഹമ്മദ് സ്രുര്, മിസൈല്‍ യൂണിറ്റ് മേധാവി ഇബ്രാഹിം ഖുബൈസി, ഓപ്പറേഷന് കമാന്‍ഡര്‍ ഇബ്രാഹിം അഖില്‍ എന്നിവരെയും ഇസ്രായേല്‍ ഇതിനകം വധിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.