മലപ്പുറം: സ്വർണക്കടത്തിലൂടെയും ഹവാലയിലൂടെയും മലപ്പുറത്തെത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കുള്ളതാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സംഘടനകൾ.
മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചെന്നാണ് ആരോപണം.ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ഇടതുപക്ഷത്തോടടുപ്പമുള്ള കാന്തപുരം വിഭാഗമടക്കം പ്രതിഷേധവുമായെത്തി. മുസ്‌ലിം ലീഗ്, കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്., എസ്.കെ.എസ്.എസ്.എഫ്. തുടങ്ങിയ സംഘടനകളെല്ലാം എതിർപ്പുയർത്തി.മലപ്പുറത്തെത്തുന്ന സ്വർണം ഏതുതരം രാജ്യദ്രോഹപ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയുടെ പരാമർശം മതവിരുദ്ധമാണെന്ന് പി.വി. അൻവർ എം.എൽ.എ. കുറ്റപ്പെടുത്തി.
പരാമർശം ന്യൂനപക്ഷവിരുദ്ധമാണെന്നും അൻവറിനോടുള്ള വിരോധം മലപ്പുറം ജില്ലയോട് തീർക്കരുതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മലപ്പുറം ജില്ലയിൽ കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്ന് വരുത്താൻ കൂടുതൽ കേസുകൾ രജിസ്റ്റർചെയ്യുന്നതായി മുസ്‌ലിം ലീഗ് നേരത്തേ ആരോപിച്ചിരുന്നു. കരിപ്പൂരിലെ സ്വർണക്കടത്ത് സംഘവുമായി എ.ഡി.ജി.പി അജിത്‌കുമാറിന് ബന്ധമുണ്ടെന്ന് പി.വി. അൻവർ ആരോപിച്ചത് വിവാദമായിരുന്നു.
സ്വർണക്കടത്തുകാരെ കുടുക്കാൻ കരിപ്പൂരിൽ ആരംഭിച്ച ഓപ്പറേഷൻ തുടരാൻ പോലീസ് മേധാവി ഷെയ്‌ക്ക് ദർവേഷ് സാഹേബിന്റെ നിർദേശം. പുതിയ നിയമസംഹിതപ്രകാരം പോലീസിനും കള്ളക്കടത്തുസ്വർണം പിടികൂടാനുള്ള അധികാരമുണ്ടെന്ന് കുറ്റകൃത്യ വിശകലനയോഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തിൽ എ.ഡി.ജി.പി. അജിത്കുമാറും പങ്കെടുത്തിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.