കോട്ടയം /പാലാ :ഓട്ടോമൊബൈൽ സ്പെയർ റീട്ടെയ്ലേഴ്സ് അസോസിയേഷൻ (2&3) കോട്ടയം ജില്ലാ സമ്മേളനവും കുടുംബസംഗമവും ഒക്ടോബർ 13 (ഞായറാഴ്ച്ച) 11 എ. എമ്മിന്, പി. എ. ജേക്കബ് പുകടിയേൽ നഗറിൽ (മിൽക്ക് ബാർ ഓഡിറ്റോറിയം, പാലാ) വെച്ച് നടത്തുമെന്ന് പാലാ മീഡിയ അക്കാദമിയിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഓട്ടോമൊബൈൽ സ്പെയർ പാർട്സ് വ്യാപാരികൾ ഏതാനും നാളുകളായി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും ബാധിക്കുന്നത് നൂറുകണക്കിന് തൊഴിലാളികളെയും കുടുംബങ്ങളെയുമാണെന്നും വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരം കണ്ടെത്തുമെന്നും അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് വിനു കണ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.വിലവർധനവും 28 ശതമാനം ടാക്സും ഇലട്രിക് വാഹനങ്ങളുടെ കടന്നുവരവും സൃഷ്ടിക്കുന്ന പ്രതിസന്ധിയിൽ സംസ്ഥാനമൊട്ടുക്കുള്ള വ്യാപാരികൾ ബുദ്ധിമുട്ടുകയാണെന്ന് സംസ്ഥാന രക്ഷാധികാരി രാജേഷ് പാലാ അഭിപ്രായപ്പെട്ടു.
സംസ്ഥാന സമ്മേളനത്തിന് മുൻപായി പാലായിൽ നാളെ നടത്തപ്പെടുന്ന ജില്ലാ സമ്മേളനം പാലാ എം. എൽ. എ മാണിസികാപ്പൻ ഉദ്ഘടനം ചെയ്യും, ചടങ്ങിൽ കടുത്തുരുത്തി എം. എൽ. എ മോൻസ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വിനു കണ്ണൻ, സംസ്ഥാന രക്ഷാധിക്കാരി രാജേഷ് പാലാ, ജില്ലാ സെക്രട്ടറി തോമസുകുട്ടി മൈലാടിയിൽ, ജില്ലാ ട്രഷറർ സജികുമാർ, സംസ്ഥാന കമ്മിറ്റി അംഗം രൂപേഷ് റോയ്. തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.