കോഴിക്കോട്: ഫുട്ബോള്‍ കളിക്കാനെത്തിയ ഹൈസ്കൂള്‍ വിദ്യാര്‍ഥിയെ മയക്കുമരുന്നു മദ്യവും നല്കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 37 വര്‍ഷം തടവ്.
കൊല്ലം പരവൂര്‍ തൊടിയില്‍ വീട്ടില്‍ അന്‍സാര്‍ എന്ന നാസറി (62) നെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി സി.എസ്. അമ്പിളി വിവിധ വകുപ്പുകളിലായി കഠിനതടവിന് ശിക്ഷിച്ചത്. തടവിനു പുറമേ, 85,000 രൂപ പിഴയും അടയ്ക്കണം. ഈ തുകയില്‍ 50,000 രൂപ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു.പിഴയടയ്ക്കാത്ത പക്ഷം 11 മാസംകൂടി തടവനുഭവിക്കണം.2022 ജനുവരി മുതല്‍ പലതവണയായി കളിസ്ഥലത്തുനിന്ന് പ്രതി താമസിച്ചിരുന്ന വാടകമുറിയിലേക്ക് കൊണ്ടുപോയി സിഗററ്റും മദ്യവും മയക്കുമരുന്നും നല്‍കിയാണ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്. ഒരു വര്‍ഷത്തിലേറെയായി ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സയിലാണ് കുട്ടി. പ്രതി കുട്ടിയെ വീണ്ടും ബന്ധപ്പെട്ടതോടെ രക്ഷിതാക്കളുടെ പരാതിയില്‍ കസബ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കസബ ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷ് അന്വേഷിച്ചിരുന്ന കേസ് സംഭവം നടന്ന സ്ഥലത്തെ മെഡിക്കല്‍ കോളേജ് പോലീസിന് കൈമാറി. മെഡിക്കല്‍ കോളേജ് പോലീസ് ഇന്‍സ്പെക്ടര്‍ എം.എല്‍. ബെന്നിലാലു, സബ് ഇന്‍സ്പെക്ടര്‍ വി. മനോജ്കുമാര്‍ എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
പ്രോസിക്യൂഷനുവേണ്ടി ആര്.എന്‍. രഞ്ജിത ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.സി. ബിജു, വി.സി. സിന്ധു എന്നിവര്‍ പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.