പാലാ:മോഷണക്കേസിൽ ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ.
ഈരാറ്റുപേട്ട സ്വദേശിയായ മലഞ്ചരക്ക് വ്യാപാരി നജീബിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നും അടയ്ക്ക മോഷ്ടിച്ചു പാലായിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശികളായ മുളന്താനത്ത് മനാഫ് (27) അൻസാദ് കരീം പാറെ പറമ്പിൽ (28) പ്രശാന്ത് (27) എന്നിവരെയാണ് പാലാ SHO ജോബിൻ ആന്റണിയുടെ നിർദ്ദേശത്തെതുടർന്ന് എസ് ഐ. ബിജു ചെറിയാന്റെ നേതൃത്വത്തിൽ സി പി ഒ മാരായ അനൂപ് സി ജി, അഭിലാഷ്, അനീഷ് എന്നിവർ ചേർന്ന് സഹസികമായി പിടികൂടിയത്..പാലാ യൂണിവേഴ്‌സൽ തീയേറ്ററിന്റെ ഭാഗത്തായി പ്രവർത്തിക്കുന്ന കർഷക മാർക്കറ്റിൽ മോഷണമുതൽ വിൽക്കാനെത്തിയതിനെ തുടർന്ന് സംശയം തോന്നിയ വ്യാപാരികൾ ഉടൻ തന്നെ പാലാ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.ഇതിനിടയിൽ രക്ഷപെടാനുള്ള ശ്രമം നടത്തിയ പ്രതികളെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു സ്റ്റേഷനിൽ എത്തിച്ച പ്രതികളെ മറ്റ് നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.