ഈരാറ്റുപേട്ടസ്വദേശികളായ മോഷ്ടാക്കളെ സാഹസികമായി പിടികൂടി പാലാ പോലീസ്

പാലാ:മോഷണക്കേസിൽ ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ.

ഈരാറ്റുപേട്ട സ്വദേശിയായ മലഞ്ചരക്ക് വ്യാപാരി നജീബിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നും അടയ്ക്ക മോഷ്ടിച്ചു പാലായിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശികളായ മുളന്താനത്ത് മനാഫ് (27) അൻസാദ് കരീം പാറെ പറമ്പിൽ (28) പ്രശാന്ത് (27) എന്നിവരെയാണ് പാലാ SHO ജോബിൻ ആന്റണിയുടെ നിർദ്ദേശത്തെതുടർന്ന് എസ് ഐ. ബിജു ചെറിയാന്റെ നേതൃത്വത്തിൽ സി പി ഒ മാരായ അനൂപ് സി ജി, അഭിലാഷ്, അനീഷ് എന്നിവർ ചേർന്ന് സഹസികമായി പിടികൂടിയത്..
പാലാ യൂണിവേഴ്‌സൽ തീയേറ്ററിന്റെ ഭാഗത്തായി പ്രവർത്തിക്കുന്ന കർഷക മാർക്കറ്റിൽ മോഷണമുതൽ വിൽക്കാനെത്തിയതിനെ തുടർന്ന് സംശയം തോന്നിയ വ്യാപാരികൾ ഉടൻ തന്നെ പാലാ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇതിനിടയിൽ രക്ഷപെടാനുള്ള ശ്രമം നടത്തിയ പ്രതികളെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി  കസ്റ്റഡിയിൽ എടുക്കുകയായിരുന്നു സ്റ്റേഷനിൽ എത്തിച്ച പ്രതികളെ മറ്റ് നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !