ഡബ്ലിൻ : കിൽകാർബെറി ഗ്രേയ്‌ഞ്ച് മലയാളി അസോസിയേഷൻ (കിഗ്മ) യുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം- "പൊന്നോണം'2024" ഗംഭീരമായി ആഘോഷിച്ചു.
29/9/2024 ഞായറാഴ്ച വാക്കിൻസ്‌ടൗൺ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ഓണാഘോഷം സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ മേയർ ശ്രീ.ബേബി പെരേപ്പാടൻ ഉദ്ഘാടനം ചെയ്തു. ലോകത്തെമ്പാടുമുള്ള മലയാളികളുടെ വികാരമാണ് ഓണമെന്നും ജാതി-മത ഭേദമന്യേ എല്ലാ മലയാളികൾക്കും ഒരേ പോലെ അവകാശപ്പെടാവുന്ന, ആഘോഷമാണ് ഓണാഘോഷമെന്നും പ്രവാസികൾക്ക് ഓണം എന്നത് മാസങ്ങളോളം നീണ്ടു നിൽക്കുന്ന ആഘോഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.മുതിർന്നവരും കുട്ടികളും അടക്കം നൂറ്റമ്പതോളം പേർ പങ്കെടുത്ത ഓണാഘോഷ പരിപാടിയിൽ കുട്ടികളുടെ വിവിധ കലാ-കായിക മത്സരങ്ങൾ , നൃത്ത നൃത്യങ്ങൾ , സ്ത്രീകളുടെ തിരുവാതിര, എന്നിവ അരങ്ങേറി. ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ സ്പോർട്സ് ഡേയിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും നടന്നു.
കൂടാതെ എസ്റ്റേറ്റിലെ മികച്ച കർഷകനുള്ള അവാർഡ് വിതരണവും ബഹുമാനപ്പെട്ട മേയർ നിർവഹിച്ചു . ഈ വർഷത്തെ മികച്ച കർഷകനായി ശ്രീ.ജോബി ജോസഫിനെ തിരഞ്ഞെടുത്തു . വിഭവ സമൃദ്ധമായ ഓണസദ്യയും , നാദം ഓർക്കസ്ട്ര- താല അവതരിപ്പിച്ച ഗാനമേളയും, മുതിർന്നവരുടെ വടംവലിയും ആഘോഷത്തിന്റെ മാറ്റു കൂട്ടി.കിഗ്മ (KIGMA) സെക്രട്ടറി സുഭാഷ് മാത്യു , പ്രസിഡന്റ് സ്റ്റീഫൻ തോമസ് , ട്രെഷറർ ജോബി ജോസഫ് , ജോയിന്റ് സെക്രെട്ടറി ധന്യ സന്തോഷ് , വൈസ് പ്രസിഡന്റ് ഫ്രാൻസിന സിബി , പ്രോഗ്രാം കോഓർഡിനേറ്റർസ് അജോ ഏലിയാസ് , ഈശോ സ്കറിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.