പാലാ :കെട്ടിടവാടകമേൽ 18%ശതമാനം നികുതി അടയ്ക്കണം എന്നുള്ള തീരുമാനം പിൻവലിക്കണമെന്ന് ഓട്ടോമൊബൈൽ സ്പെയർ റീടൈലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ ബിജു പൂപ്പത്ത് ഇന്ന് കൂടിയ അടിയന്തര യോഗത്തിൽ ആവശ്യപ്പെട്ടു.
54 ആം ജിഎസ്ടി കൗൺസിൽ നികുതി ബാധ്യത അടിച്ചേൽപ്പിച്ചത് വഴി വലിയ ബാധ്യതകളാണ് ചെറുകിട കച്ചവടക്കാരിൽ ഉണ്ടായിരിക്കുന്നത് ഏകദേശം 4 കോടി ചെറുകിട വ്യാപാരികൾ, സംരംഭകർ ഉൾപ്പെടെ 10 കോടി വ്യാപാരികൾ വഴിയാധാരമാകുന്ന സ്ഥിതി വിശേഷം ആകും ഇത്.ഇപ്പോൾ ഓട്ടോമൊബൈൽ സ്പെയർപാർട്സ് മേഖലകളിൽ ഡ്യൂപ്ലിക്കേറ്റ് ഓയിലുകളുടെ അതിപ്രസരവും അതുപോലെതന്നെ ഡ്യൂപ്ലിക്കേറ്റ് സ്പെയറുകളുടെ വ്യാപാരവും ഈ മേഖലയിലുള്ള വ്യാപാരികളുടെ കച്ചവടത്തിന് തുരങ്കം വെക്കുന്ന സ്ഥിതി വിശേഷവും ആണുള്ളത്.
ചെറുകിട സ്പെയർ പാർട്സ് വ്യാപാരികൾ അമിതമായ നികുതിഭാരവും ടെസ്റ്റ് പർച്ചേസ്, ലീഗൽ മെട്രോളജി, ലേബർ ഓഫീസിലെ രജിസ്ട്രേഷൻ നിയമപരിഷ്കാരങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതസർമസേന, പൊലൂഷൻ ചട്ടങ്ങൾ, തൊഴിൽ നികുതി വർദ്ധന തുടങ്ങിയവയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ഈ അവസരത്തിൽ ഇടിത്തീ പോലെ കെട്ടിട വാടകയ്ക്ക് 18% G S T കൊടുക്കണമെന്ന നിയമം പിൻവലിക്കണമെന്ന് അധികാരികളോട് അപേക്ഷിക്കുകയാണ്.
ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ കൂടിയ അടിയന്തര യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ബിജു പൂപ്പത്ത്, സംസ്ഥാന സെക്രട്ടറി പി ബിജു, സംസ്ഥാന ട്രഷറർ ലത്തീഫ് ഹാഷിം, സംസ്ഥാന രക്ഷാധികാരി രാജേഷ് പാലാ എന്നിവർ സംസാരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.