കണ്ണൂരിൽ ‘ബ്ലാക്ക് മാൻ’ പിടിയിൽ

എടക്കാട് :കണ്ണൂർ സിറ്റി, എടക്കാട്, കടമ്പൂർ, കാടാച്ചിറ മേഖലകളിൽ ഒട്ടേറെ കവർച്ചകൾ നടത്തി വർഷങ്ങളോളം മുങ്ങിനടന്നിരുന്ന, ‘ബ്ലാക്ക് മാൻ’ എന്നറിയപ്പെടുന്ന തമിഴ്നാട് തഞ്ചാവൂർ സ്വദേശി രാജപ്പനെ (45) അറസ്റ്റ് ചെയ്തു.

ദിവസങ്ങൾക്കു മുൻപ്, കടമ്പൂരിലെ വീട്ടിൽ ഉറങ്ങിക്കിടന്ന 95 വയസ്സുകാരിയുടെ സ്വർണമാലയും 65,000 രൂപയും കവർന്ന കേസിന്റെ അന്വേഷണത്തിലാണു രാജപ്പൻ കുടുങ്ങിയത്. ഈ മോഷണത്തിലൊരു ‘രാജപ്പൻ ടച്ച്’ ഉണ്ടെന്നു മനസ്സിലാക്കിയ കണ്ണൂർ സിറ്റി പൊലീസ് രഹസ്യാന്വേഷണ വിഭാഗം പ്രതി രാജപ്പൻ തന്നെയെന്നു സ്ഥിരീകരിച്ചിരുന്നു. 

എടക്കാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ നിപുൻ വെണ്ടുട്ടായി ഇന്നലെ മുഴപ്പിലങ്ങാട് കുളം ബസാറിൽ നിൽക്കുകയായിരുന്ന രാജപ്പനെ തിരിച്ചറിഞ്ഞു. തുടർന്ന് എടക്കാട് ഇൻസ്പെക്ടർ എം.വി.ബിജു, പ്രിൻസിപ്പൽ എസ്ഐ ദിജേഷ്, എസ്ഐ രാംമോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രാജപ്പനെ തലശ്ശേരി കോടതി റിമാൻഡ് ചെയ്തു.

കണ്ണൂർ ടൗൺ, സിറ്റി, എടക്കാട് സ്റ്റേഷനുകളിലായി മുപ്പതിലേറെ കവർച്ചക്കേസുകളിൽ പ്രതിയായ രാജപ്പൻ പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള പ്രതിയാണ്. പിടികൊടുക്കാതെ മുങ്ങിനടന്നിരുന്നതിനാലാണ്  ‘ബ്ലാക്ക് മാൻ’  എന്ന പേരുവീണത്. 

കവർച്ച നടത്തി തമിഴ്നാട്ടിലേക്കു മുങ്ങുകയും അടുത്ത മോഷണത്തിനായി ‘പൊങ്ങുകയുമാണ്’ രാജപ്പന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് എടക്കാട് പൊലീസ് പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !