തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. സ്ഥാനാർഥിയാകാൻ പരിഗണിക്കേണ്ടവരുടെ മൂന്നംഗ പട്ടികയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ രണ്ടുമണ്ഡലങ്ങളിൽ.
വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുമാണ് ശോഭയുടെ പേരുള്ളത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെയും പാലക്കാട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.വയനാട്ടിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവരാണ് സംസ്ഥാനഘടകം നൽകിയ പട്ടികയിലെ മറ്റുള്ളവർ. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറാണ് പാലക്കാട്ടെ പട്ടികയിലുള്ള മറ്റൊരാൾ.
ചേലക്കരയിൽ ഡോ. ടി.എൻ. സരസു, ഷാജുമോൻ വട്ടേക്കാട്, പ്രാദേശിക നേതാവ് ബാലകൃഷ്ണൻ എന്നിവരും ഉൾപ്പെടുന്നു.വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേന്ദ്രനേതൃത്വം സ്ഥാനാർഥികളെ പ്രഖ്യാപിക്കും. സംസ്ഥാനഘടകം നൽകുന്ന പട്ടികയ്ക്കു പുറത്തുള്ളവരെയും ദേശീയനേതൃത്വം പരിഗണിക്കാറുണ്ട്.
കൃഷ്ണകുമാറാണ് സംസ്ഥാനനേതൃത്വത്തിനു താത്പര്യമുള്ള പാലക്കാട്ടെ സ്ഥാനാർഥി. ജയിക്കാമെന്ന് പ്രതീക്ഷയുള്ള സീറ്റിൽ പാലക്കാട്ടുനിന്നുള്ളവരെ പരിഗണിക്കണമെന്നാണ് അനുകൂലിക്കുന്നവരുടെ ആവശ്യം. പാലക്കാട്ടുകാരനായ കൃഷ്ണകുമാറിനെ മുൻനിർത്തിയാണിത്.
എന്നാൽ, ശോഭയ്ക്കുവേണ്ടി ഒരുവിഭാഗം നേതാക്കൾ നീക്കംതുടങ്ങിക്കഴിഞ്ഞു. എല്ലാതിരഞ്ഞെടുപ്പിലും പാർട്ടിയുടെ വോട്ടുവിഹിതം കൂട്ടാറുണ്ടെന്നതാണ് ശോഭയെ പാലക്കാട് മത്സരിപ്പിക്കണം എന്നാവശ്യപ്പെടുന്നവർ ചൂണ്ടിക്കാട്ടുന്നത്.പാലക്കാട്ടുനിന്ന് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മുൻപ് ശോഭ മത്സരിച്ചിട്ടുണ്ട്. പാലക്കാട്ടുനിന്ന് ലോക്‌സഭയിലേക്കും മലമ്പുഴയിൽനിന്ന് നിയമസഭയിലേക്കും കൃഷ്ണകുമാർ മത്സരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.